-->
അടൂര്‍: മുപ്പത് വര്‍ഷം പഴക്കമുള്ള ചിരണിക്കല്‍ ജലശുദ്ധീകരണശാല നവീകരിക്കാന്‍ നടപടിയായില്ല. ഒരു ദിവസം 12.5 മില്യന്‍ ലിറ്റര്‍ വെള്ളമാണ് ഇതിന്റെ ശേഷി.കാലപ്പഴക്കം മൂലം പ്ലാന്റിലെചില ഭാഗങ്ങള്‍പ്രവര്‍ത്തനരഹിതമായി. ക്ലാരിഫയറും ചെളിനീക്കം ചെ യ്യാനുള്ള സംവിധാനങ്ങളും അനുബന്ധ ഘടകങ്ങളും തകരാറിലാണ്. വെള്ളം അരിക്കുന്ന ബെഡുകള്‍ പ്രവര്‍ത്തനക്ഷമമല്ല. ബഡിന്റെ അറകളുടെ വശങ്ങളിലെ ടൈലുകള്‍ ഇളകി പോയിരിക്കുകയാണ്.
ബെഡില്‍ നിന്ന് വെള്ളം അരിക്കുന്നതിനായി ഉപയോഗിക്കുന്ന ആന്ധ്രാ സൈറ്റ് മണല്‍ വീണ്ടും നിറച്ച് പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കേണ്ട സമയം കഴിഞ്ഞു. ബെഡിന്റെ വാല്‍വ് തകരാറിലാണ്. ഫില്‍റ്റര്‍ ചെയ്‌ത ശേഷം ക്ലോറിനേഷന്‍ ചെയ്‌ത വെള്ളം ശേഖ
രിക്കുന്ന ടാങ്കിന്റെ തറവും വശങ്ങളിലെ ഭിത്തിയും പൊട്ടിപൊളിഞ്ഞ് ഇരിക്കുന്നത് മൂലം ശുദ്ധീകരിച്ച വെള്ളം ചോര്‍ന്ന് പോവുകയാണ്. ഈ വെള്ളം വാട്ടര്‍ ഫെഡ്‌ടാങ്കിലേക്ക് പമ്പ് ചെയ്യുന്ന പമ്പ് ഹൗസില്‍ കാലഹരണപ്പെട്ട ഇലക്ര്‌ടി ക്കല്‍ ഉപകരണങ്ങളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. പമ്പ് ഹൗസിന്റെ തറയില്‍ വെള്ളം കെട്ടിക്കിടക്കുന്ന അവസ്‌ഥയാണ് ഉള്ളത്. ഈ വെള്ളത്തില്‍ നിന്നാണ് ജീവനക്കാര്‍ പമ്പ് പ്രവര്‍ത്തിപ്പിക്കുന്നത്. ഇത് ജീവനക്കാര്‍ക്ക് അപകടം സംഭവിക്കാനുള്ള സാധ്യത ഉണ്ട്.അടി യന്തിരമായി പ്രശ്‌നം പരിഹരി ക്കേണ്ടതുണ്ട്. വാല്‍വുകളുടെ അഭാവം മൂലം കൃത്യമായി വെള്ളം നിയന്ത്രിക്കാന്‍ കഴിയാത്ത സ്‌ഥിതിയുണ്ട്.തന്മൂലം ചോര്‍ച്ച യിലൂടെ ഒരുപാട് ശുദ്ധീകരിച്ച വെള്ളം പാഴാകുന്നു.
പമ്പ് ഹൗസിലെ ചുറ്റുമതില്‍ തകര്‍ന്നതിനാല്‍ സാമൂഹികവിരുദ്ധര്‍ ഇവിടേക്ക് കടന്നു കയറി നാശം ഉണ്ടാക്കുന്നു ണ്ട്. അടൂര്‍ നഗരസഭ, പള്ളിക്കല്‍, ഏഴംകുളം, ഏനാദി മംഗലം, ഏറത്ത്, പട്ടാഴി വടക്കേക്കര എന്നി അഞ്ച് പ ഞ്ചായത്തുകളിലും ചിരണിക്കല്‍ ജല ശ്രദ്ധീകരണ പ്ലാന്റില്‍ നിന്നുമാണ് വെള്ളം പോകുന്നത്. ഒരു ലക്ഷത്തി തൊണ്ണൂറായിരം പേര്‍ ഈ വെള്ളം പ്രയോജനപ്പെടുത്തുന്നുണ്ട്. അടൂരിലെ പ്രധാന ഹോസ്‌പിറ്റല്‍, ചായലോട് മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ്, ലാബുകള്‍, കെ.എസ്.ആര്‍.ടി.സി സ്‌റ്റാന്റ്, റവന്യു ടവര്‍, കോടതി സമുച്ചയം, വ്യാപാര സ്‌ഥാപനങ്ങള്‍, വാണിജ്യ സ്‌ഥാപനങ്ങള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം വെള്ളം എത്തിക്കുന്നത് ഇവിടെ നിന്നാണ്.അതിനാല്‍ പ്ലാന്റിന്റെ ശേഷി വര്‍ദ്ധിപ്പിക്കണമെന്നാവിശ്യവും ശക്‌തമാണ്.