Friday, March 13, 2026 Last Updated 35 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 02 Jan 2026 08.24 AM

ആശങ്കയായി വാഹനങ്ങളിലെ തീപിടിത്തം

uploads/news/2026/01/818671/1.jpg

കോട്ടയം: ഇരുചക്രവാഹനങ്ങള്‍, കാറുകള്‍, ബസുകള്‍... കണ്‍മുന്നില്‍ വാഹനങ്ങള്‍ കത്തിയമരുന്ന സംഭവങ്ങള്‍ ഏറുന്നു. തലനാരിഴയ്‌ക്കു യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെടുന്നുണ്ടെങ്കിലും ഓടിക്കൊണ്ടിരുന്ന വാഹനങ്ങള്‍ക്കു തീപിടിക്കുന്ന സംഭവങ്ങള്‍ പതിവാകുന്നത്‌ ആശങ്കയ്‌ക്കു കാരണമാകുന്നു. കഴിഞ്ഞ ദിവസം മണിമലയില്‍ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ ഓട്ടത്തിനിടെ പൂര്‍ണമായി തീപിടിച്ചിരുന്നു.
അന്നു തന്നെ അതിരമ്പുഴയില്‍ ഇരുചക്രവാഹനത്തിനും തീ പിടിച്ചിരുന്നു.
ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ പലപ്പോഴും വില്ലനാകുന്നത്‌. എല്ലാത്തവണയും അപകടങ്ങളില്‍ നിന്ന്‌ വാഹനങ്ങളിലുള്ളവര്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെടാറുണ്ടെങ്കിലും രണ്ടു വര്‍ഷം മുമ്പ്‌ വാകത്താനത്ത്‌ കാര്‍ യാത്രക്കാരന്‌ പൊള്ളലേറ്റു മരിച്ചിരുന്ന.
ദുരന്തമൊഴിവാക്കാന്‍ വാഹനങ്ങള്‍ക്കും കരുതല്‍ വേണമെന്നാണ്‌ മോട്ടോര്‍ വാഹനവകുപ്പിന്റെ നിര്‍ദേശം.വയറിങ്ങിന്റെ കാലപ്പഴക്കം, ഗുണനിലവാരമില്ലാത്ത വയറുകള്‍, അനാവശ്യ ഓള്‍ട്ടറേഷന്‍ തുടങ്ങി ഏത്‌ കാരണം കൊണ്ടും തീപിടിക്കാം. അറിവില്ലായ്‌മയാണ്‌ പ്രധാന കാരണം. പലപ്പോഴും തീപിടിത്തം ബാറ്ററിയില്‍ നിന്നോ ഹെഡ്‌ ലൈറ്റുകളില്‍ നിന്നോയാണ്‌. കൂടുതല്‍ വോള്‍ട്ടേജുള്ള ഹോണുകളും ലൈറ്റിന്റെ ആര്‍ഭാടങ്ങളും സ്‌പീക്കറുകളും എല്ലാം തീപിടിത്തത്തിന്‌ കാരണമാകാം. പല വാഹനങ്ങളിലും ഇത്തരം മോഡിഫിക്കേഷനുകള്‍ക്ക്‌ കനം കുറഞ്ഞ വയറിങാണ്‌ ഉപയോഗിക്കുന്നത്‌.
കൃത്യമായ ഇടവേളകളില്‍ മെയിന്റനന്‍സ്‌ ചെയ്യുകയാണ്‌ പോംവഴിയെന്ന്‌ വര്‍ക്ക്‌ ഷോപ്പ്‌ ജീവനക്കാര്‍ പറയുന്നു. വാഹനം നിര്‍ത്തിയിട്ടിരുന്ന തറയില്‍ ഓയില്‍ ലീക്കേജ്‌ ഉണ്ടൊയെന്ന്‌ പരിശോധിക്കുക, ദിവസവും ബോണറ്റ്‌ തുറന്ന്‌ പരിശോധിക്കുക തുടങ്ങിയവയും തകരാര്‍ ഉണ്ടെങ്കില്‍ കണ്ടെത്താന്‍ ഉപകരിക്കും.
ഇടവേളകളില്‍ ഗ്യാസ്‌ ലൈനുകള്‍ പരിശോധിച്ച്‌ ലീക്കില്ലെന്ന്‌ ഉറപ്പാക്കണമെന്നു വിദഗ്‌ധര്‍ പറയുന്നു. വാഹന നിര്‍മ്മാതാക്കള്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളതും നിയമവിധേയവുമായ പാര്‍ട്‌സുകള്‍ ഉപയോഗിക്കണം.ഇന്ധന കുഴലുകളും വയറുകളും കൃത്യമായി ക്ലിപ്പ്‌ ചെയ്‌ത് ഉറപ്പിക്കണം.
പൊതുഗതാഗത വാഹനങ്ങളില്‍ കന്നാസിലും മറ്റും ഇന്ധനം വാങ്ങി സൂക്ഷിക്കുന്നതും കൊണ്ടപോകുന്നതും കര്‍ശനമായി ഒഴിവാക്കണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു. തീ പിടുത്തമുണ്ടായാല്‍ എത്രയും വേഗം എന്‍ജിന്‍ ഓഫ്‌ ആക്കണം. ഫയര്‍ എക്‌സിറ്റിങ്ങ്യൂഷര്‍, വെള്ളം എന്നിവ ഉപയോഗിച്ച്‌ തീ നിയന്ത്രിക്കാമെന്നും മോട്ടോര്‍ വാഹന വകുപ്പ്‌ അധികൃതര്‍ പറയുന്നു.

Ads by Google
Advertisement
Friday 02 Jan 2026 08.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW