-->
മുണ്ടക്കയം: വര്‍ഷങ്ങള്‍ക്ക് മുന്‍പ് മണിമലയാറില്‍ ഒഴുക്കില്‍പെട്ട് മരണത്തിന്റെ വക്കില്‍ലെത്തിയ രണ്ട് അയ്യപ്പഭക്‌തരെ രക്ഷിച്ച ജെയ്‌സനും സിജോയും നീന്തല്‍ മത്സരത്തില്‍ വിജയം.
കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന ഏഴാമത് കേരള സേ്‌റ്ററ്റ് മാസേ്‌റ്റഴ്‌സ് ഗെയിമില്‍ മുപ്പത്തിയഞ്ചു വയസ്സിന് മുകളിലുള്ളവരുടെ നീന്തല്‍ മത്സരത്തില്‍ 200 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ ഫ്‌ലൈ എന്നീ ഇനങ്ങളില്‍ സിജോയ്‌ക്ക് ഒന്നാം സ്‌ഥാനവും. 50 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍, 100 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍ എന്നീ ഇനങ്ങളില്‍ ഒന്നാം സ്‌ഥാനവും, 50 മീറ്റര്‍ ബ്രെസ്‌റ്റ് സ്‌ട്രോക്ക് ഇനത്തില്‍ രണ്ടാം സ്‌ഥാനവും ജയ്‌സണും ലഭിച്ചു. ഇതിനോടകം തന്നെ ജയ്‌സനും സിജോയും നീന്തല്‍ മത്സരത്തില്‍ നിരവധി സമ്മാനങ്ങള്‍ കരസ്‌ഥമാക്കിയിട്ടുണ്ട്. കണ്ണിമല പഴയ കൊരട്ടി പരുതേപ്പതിയില്‍ എബ്രഹാം - ലീലാമ്മ ദമ്പതികളുടെ മകനാണ് സിജോ. നീമയാണ് ഭാര്യ. മഞ്ഞക്കാലയില്‍ ജെയിംസ്- റോസമ്മ ദമ്പതികളുടെ മകനാണ് ജയ്‌സണ്‍. നിലവില്‍ വെണ്ണികുളം ബദനി അക്കാദമി സ്‌കൂളിലെ കായിക അധ്യാപകനും നീന്തല്‍ പരിശീലകനും ആണ് ജയ്‌സണ്‍. ഇരുവരും ചെറുപ്പം മുതലേ മണിമലയാറ്റില്‍ നീന്തിയാണ് പരിശീലിച്ചത്. ഇരുവരും ഒട്ടേറെ പേരുടെ നീന്തല്‍ പരിശീലകരുമാണ്.