Friday, March 13, 2026 Last Updated 35 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 02 Jan 2026 08.23 AM

വനിതാ ഡോക്‌ടറുടെ വീട്ടില്‍ അതിക്രമം: പ്രതികള്‍ അറസ്‌റ്റില്‍

പാമ്പാടി: വനിതാ ഡോക്‌ടറുടെ വീട്ടില്‍ അതിക്രമിച്ചു കയറി വാഹനം തീയിട്ട്‌ നശിപ്പിച്ച കേസിലെ പ്രതികള്‍ അറസ്‌റ്റില്‍. എറണാകുളം വെങ്ങോല തേവള്ളിയില്‍ അഭിജിത്‌, ഇടുക്കി കൊന്നത്തടി പാറത്തോട്‌ കുഴികണ്ടത്തില്‍ അജിത്‌ എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ക്രിസ്‌മസ്‌ പിറ്റേന്ന്‌ രാത്രി 11. 45 നു കുന്നേപ്പാലം ഭാഗത്തുള്ള പടിഞ്ഞാറേ കാലായില്‍ വീടിന്റെ അടച്ചു കിടന്ന ഗേറ്റ്‌ തള്ളിത്തുറന്ന്‌ അതിക്രമിച്ചു കയറി വീടിന്റെ കാര്‍പോര്‍ച്ചില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന കാറിന്‌ തീയിടുകയും വാഹനത്തിന്‌ 80,000 രൂപയോളം നാശനഷ്‌ടം വരുത്തുകയും ചെയ്‌ത സംഭവത്തിലാണ്‌ അറസ്‌റ്റ്്‌. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതികളെ എസ്‌.എച്ച്‌.ഒ: വിപിന്‍ ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്യുകയായിരുന്നു. അന്വേഷണത്തില്‍ പ്രതികളില്‍ ഒരാള്‍ 31ന്‌ കാരിത്താസ്‌ ആശുപത്രിക്കു സമീപം പ്രതികളില്‍ ഒരാള്‍ ഉണ്ടെന്ന്‌ അറിഞ്ഞു.
പോലീസ്‌ എത്തിയപ്പോള്‍ മാരകായുധവുമായി നിന്ന അഭിജിത്തിനെ സാഹസികമായി കീഴടക്കുകയായിരുന്നു.. തുടര്‍ന്നു രണ്ടാംപ്രതി അജിത്തിനെ കൊന്നത്തടിയില്‍ നിന്നും അറസ്‌റ്റ്്‌ ചെയ്‌തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Advertisement
Friday 02 Jan 2026 08.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW