Friday, March 13, 2026 Last Updated 35 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 02 Jan 2026 08.23 AM

തിരുവാതിര സംഗീതോത്സവത്തിന്‌ തുടക്കമായി

വൈക്കം: വൈക്കത്തപ്പന്‍ സംഗീത സേവാ സംഘത്തിന്റെ വാര്‍ഷികവും തിരുവാതിര സംഗീതോല്‍സവവും ആരംഭിച്ചു. വൈക്കം മഹാദേവ ക്ഷേത്രാങ്കണത്തില്‍ വൈക്കം ഡിവൈ.എസ്‌.പി: പി.എസ്‌. ഷിജു ദീപ പ്രകാശനം നടത്തി. അഡ്‌മിനിസ്‌ട്രേറ്റിവ്‌ ഓഫിസര്‍ ഇന്‍ ചാര്‍ജ്‌ കെ.കെ രാമചന്ദ്രന്‍, പ്രസിഡണ്ട്‌ പി. ഗിരിഷ്‌ വര്‍മ്മ, രക്ഷാധികാരി മേല്‍ശാന്തി ടി.എസ്‌. നാരായണന്‍ നമ്പൂതിരി, സെക്രട്ടറി കെ.എസ്‌.കൃഷ്‌ണന്‍കുട്ടി, വൈസ്‌ പ്രസിഡണ്ട്‌ എം.സുബിന്‍, ജോ.സെക്രട്ടറി പി.കെ. ഷൈന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വൈക്കം ശിവ പാര്‍വതി, വൈക്കം തുളസി തീര്‍ത്ഥം എന്നി തിരുവാതിര സംഘത്തിന്റെ തിരുവാതിര ഗായിക വൈക്കം വിജയലക്ഷ്‌മിയുടെ സംഗീത സദസും നടന്നു. സംഗീത സദസിന്‌ തിരുവിഴ വിജു എസ്‌ ആനന്ദ്‌ വയലിനും വടകര അനില്‍ മൃദംഗവും വൈക്കം ശിവ ശങ്കര്‍ ഘടവും ഒരുക്കി. ഇന്ന്‌ രാവിലെ 6.30 ന്‌ ശിവസ്‌തുതി 7.15 ന്‌ മംഗളവാദ്യം 8.30 മുതല്‍ സംഗീതാരാധാന 4.30 ന്‌ തൃപ്പുണിത്തുറ അര്‍പ്പണ തിരുവാതിര സംഘം 5 ന്‌ പുഴവായികുളങ്ങര തിരുവതിര സംഘത്തിന്റെ തിരുവാതിര 6 ന്‌ സി.എസ്‌. അനുരൂപവും കുമാരി പാര്‍വതിയും അവതരിപ്പിക്കുന്ന വയലിന്‍ നാദലയ വിസ്‌മയത്തിന്‌ ഉടുപ്പി ബാലസുബ്രഹ്‌മണ്യം മൃദംഗവും ആലപ്പുഴ വിജയകുമാര്‍ തവിലും കുമരകം ഗണേഷ്‌ ഗോപാല്‍ ഘടവും പറവൂര്‍ ഗോപകുമാര്‍ മുഖര്‍ശംഖും ആലപിക്കും. 9.30 ന്‌ അയ്യര്‍ കുളങ്ങര ശ്രീദേവി എന്‍എസ്‌എസ്‌ വനിതാ സമാജത്തിന്റെ തിരുവാതിര3 ന്‌ രാവിലെ 6 ന്‌ ആര്‍ദ്ര ദര്‍ശനം 6.30 ന്‌ ശിവ സ്‌തുതി, മംഗളവാദ്യം 8.30 ന്‌ വൈക്കത്തപ്പന്‍ സംഗീത സേവാ സംഘത്തിന്റെ പഞ്ചരത്ന കീര്‍ത്തനാലാപനം 10.30 ന്‌ സംഗീതാരാധാന വൈകിട്ട്‌ 5 ന്റെ വൈക്കം ക്ഷത്രിയ ക്ഷേമ വനിതാ വിഭാഗത്തിന്റെ തിരുവാതിര 6ന്‌ കുന്നക്കുടി എം.ബാലമുരളി കൃഷ്‌ണയുടെ സംഗീത സദസിന്‌ ഇടപ്പള്ളി അജിത്‌ വയലിനും കൃപാല്‍ സായിറാം മൃദംഗവും വെള്ളാറ്റഞ്ഞൂര്‍ ശ്രീജിത്‌ ഘടവും ഒരുക്കും. മൂന്ന്‌ ദിവസമായി നടത്തുന്ന സംഗീതാരാധനയില്‍ നൂറിലധികം കലാകാരന്‍മാര്‍ പങ്കെടുക്കും.

Ads by Google
Advertisement
Friday 02 Jan 2026 08.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW