Monday, March 16, 2026 Last Updated 1 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 02 Jan 2026 08.22 AM

ശബരിമല തീര്‍ഥാടക ബസ്‌ മറിഞ്ഞു; 49 പേര്‍ക്ക്‌ പരുക്ക്‌

uploads/news/2026/01/818664/3.jpg

തൊടുപുഴ: ശബരിമല ദര്‍ശനം കഴിഞ്ഞ്‌ മടങ്ങിയ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ്‌ തൊടുപുഴ-പാലാ റോഡിലെ പ്ലാന്റേഷനില്‍ മറിഞ്ഞു. അപകടത്തില്‍ 49 പേര്‍ക്ക്‌ പരുക്ക്‌.
തൃശൂര്‍ സ്വദേശികള്‍ സഞ്ചരിച്ച വിവേകാനന്ദ ട്രാവല്‍സ്‌ ബസാണ്‌ ഇന്നലെ പുലര്‍ച്ചെ 5.50-ന്‌ നിയന്ത്രണം വിട്ട്‌ മറിഞ്ഞത്‌. പരുക്കേറ്റ 33 പേരെ ബേബി മെമ്മോറിയല്‍ ഹോസ്‌പിറ്റലിലെ കാഷ്വാലിറ്റി വിഭാഗത്തിലും മറ്റുള്ളവരെ തൊടുപുഴ താലൂക്ക്‌ ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. നില ഗുരുതരമായ ഒരാളെ വിദഗ്‌ധ ചികിത്സയ്‌ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക്‌ മാറ്റിയിട്ടുണ്ട്‌.
അനയ്‌ കൃഷ്‌ണ (19), അദ്വയ്‌ത് ഇ.എസ്‌ (18), അജയ്‌ ഘോഷ്‌ (56), അഭിനന്ദ്‌ എസ്‌.എസ്‌ (23), നവീന്‍ എസ്‌.പി (48), പ്രണവ്‌ പ്രശാന്ത്‌ (19), സുരേഷ്‌ എന്‍ (53), ജയകുമാര്‍ (42), ആയുഷ്‌ പി.എസ്‌ (20), ഹരീഷ്‌ സന്തോഷ്‌ (21), അരുണ്‍ ദാസ്‌ (32), വിനോദ്‌ ബാബു (53), കശ്യപ്‌ സാരഗ്‌ (20), സുദര്‍ശന കുമാര്‍ (49), ആരുഷ്‌ (8), അതുല്‍ നായര്‍ (31), അരുണ്‍ എ.എം (35), രാജന്‍ (50), ഫസല്‍ (34), അര്‍ജുന്‍ രാമചന്ദ്രന്‍ (17), ടി.പി അജയന്‍ (55), ശ്രീകാന്ത്‌ വിദ്യാധരന്‍ (46), ഷാജി കെ.വി (50), അക്ഷയ്‌ സുനില്‍ (20), അഖില്‍ കെ (23), ജഗന്‍ ശ്രീകാന്ത്‌ (13), ഷിജിത്ത്‌ (41), സജീവ്‌ എ (50), നാരായണന്‍ (65), ശിവാനന്ദന്‍ (60), അതുല്‍ (25), ജിബിഷ്‌ (40), അജിത്‌കുമാര്‍ (52)
എന്നിവരാണ്‌ ബേബി മെമ്മോറിയല്‍ ഹോസ്‌പിറ്റലില്‍ ചികിത്സയില്‍ കഴിയുന്നത്‌. സാരമായി പരുക്കേറ്റ 8 പേരില്‍ 3 പേര്‍ ഐ.സി.യുവിലും ന്യൂറോ ഐ.സി.യുവിലും, മറ്റുള്ളവര്‍ വിവിധ വാര്‍ഡുകളിലും ചികിത്സയില്‍ തുടരുകയാണ്‌. അപകടം നടന്ന ഉടനെ കരിങ്കുന്നം പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. തൊടുപുഴ അഗ്നിരക്ഷാ നിലയത്തില്‍ നിന്നും സേനാംഗങ്ങള്‍ എത്തിയതോടെയാണ്‌ വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ദൗത്യം ആരംഭിച്ചത്‌.
ബസിനുള്ളില്‍ കുടുങ്ങിയവരെ ഹൈഡ്രോളിക്‌ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ്‌ പുറത്തെടുത്തത്‌. വാഹനത്തിനടിയില്‍ കൈ കുടുങ്ങിയ ഒരാളെ ഹൈഡ്രോളിക്‌ സ്‌പ്രെഡര്‍ ഉപയോഗിച്ച്‌ സാഹസികമായാണ്‌ രക്ഷപ്പെടുത്തിയത്‌.
സീറ്റുകള്‍ക്കിടയില്‍ കുടുങ്ങിയ മറ്റ്‌ യാത്രക്കാരെ ബസിന്റെ ചില്ലുകള്‍ തകര്‍ത്താണ്‌ അഗ്നിരക്ഷാ സേന പുറത്തെത്തിച്ചത്‌. റോഡില്‍ മറിഞ്ഞുകിടന്ന ബസ്‌ ക്രെയിന്‍ ഉപയോഗിച്ച്‌ ഉയര്‍ത്തി മാറ്റി. അപകടത്തെത്തുടര്‍ന്ന്‌ റോഡില്‍ ചിതറിക്കിടന്ന ഇന്ധനവും മറ്റ്‌ മാലിന്യങ്ങളും ഫയര്‍ഫോഴ്‌സ് സംഘം കഴുകി വൃത്തിയാക്കിയ ശേഷമാണ്‌ ഗതാഗതം പുനഃസ്‌ഥാപിച്ചത്‌.
തൊടുപുഴ സേ്‌റ്റഷന്‍ ഓഫീസര്‍ ടി.എച്ച്‌. സാദിഖ്‌, അസിസ്‌റ്റന്റ്‌ സേ്‌റ്റഷന്‍ ഓഫീസര്‍ ബിജു പി. തോമസ്‌ എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ അനൂപ്‌ പി.എന്‍, ലിബിന്‍ ജെയിംസ്‌, പി.ജി. സജീവ്‌, ശരത്‌ എസ്‌, സന്ദീപ്‌ വി.ബി, സണ്ണി ജോസഫ്‌, പ്രമോദ്‌ കെ.ആര്‍, രാജീവ്‌ ആര്‍. നായര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
പോലീസില്‍നിന്നു മുന്‍കൂട്ടി ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തില്‍, ആശുപത്രി അധികൃതര്‍ ചികിത്സാസൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.

Ads by Google
Advertisement
Friday 02 Jan 2026 08.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW