Monday, March 16, 2026 Last Updated 2 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 02 Jan 2026 08.22 AM

പുതുവര്‍ഷദിനത്തില്‍ കെ.എസ്‌.എസ്‌.പി.എ. പ്രതിഷേധം

uploads/news/2026/01/818661/4.jpg

തൊടുപുഴ: മെഡിസെപ്പ്‌ പ്രീമിയം വര്‍ധന പിന്‍വലിക്കുക, കൂടുതല്‍ ആശുപത്രികളും ചികിത്സകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, സര്‍ക്കാര്‍ വിഹിതം ഉള്‍പ്പെടുത്തി പദ്ധതി സമ്പൂര്‍ണമായി പരിഷ്‌കരിക്കുക, പെന്‍ഷന്‍ പരിഷ്‌കരണം ഉടന്‍ നടപ്പാക്കുക, ക്ഷാമാശ്വാസ കൂടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട്‌ കേരള സേ്‌റ്ററ്റ്‌ സര്‍വീസ്‌ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴ സബ്‌ ട്രഷറിക്കു മുമ്പില്‍ പുതുവര്‍ഷ ദിനത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി.
ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സ്‌റ്റീഫന്‍ ജോര്‍ജ്‌ ധര്‍ണ ഉദ്‌ഘാടനം ചെയ്‌തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ ഷെല്ലി ജോണ്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ്‌ ഐവാന്‍ സെബാസ്‌റ്റ്യന്‍ മുഖ്യ പ്രഭാഷണം നടത്തി. ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം മാത്യു സെബാസ്‌റ്റ്യന്‍, ഡി.സി.സി. ജനറല്‍ സെക്രട്ടറി ടി.ജെ. പീറ്റര്‍, കെ.എസ്‌. ഹസന്‍ കുട്ടി, ഡാലി തോമസ്‌, ഗര്‍വാസിസ്‌. കെ. സഖറിയാസ്‌, പി.എസ്‌. ഹുസൈന്‍, റോയി ജോര്‍ജ്‌, ജയ്‌സണ്‍. പി. ജോസഫ്‌, ഫ്രാന്‍സിസ്‌ ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 02 Jan 2026 08.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW