Monday, March 16, 2026 Last Updated 1 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 02 Jan 2026 08.22 AM

'എസ്‌.ടി.യു. സംസ്‌ഥാന സമ്മേളനം വിജയിപ്പിക്കും'

തൊടുപുഴ: പോരാട്ടം, മുന്നേറ്റം, അതിജീവനം എന്ന പ്രമേയവുമായി 31, ഫെബ്രുവരി 1, 2 തീയതികളില്‍ കോഴിക്കോട്‌ നടക്കുന്ന എസ്‌.ടി.യു സംസ്‌ഥാന സമ്മേളനം വന്‍ വിജയമാക്കാനും, ജില്ലയില്‍നിന്ന്‌ 250 പേരെ പങ്കെടുപ്പിക്കാനും എസ്‌.ടി.യു. ജില്ലാ പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു.
സമ്മേളന പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനുവരി 15 നകം യൂണിറ്റ്‌ സമ്മേളനങ്ങള്‍ നടത്തും.
പതാക ദിനം വിജയിപ്പിക്കും. സംസ്‌ഥാന പ്രസിഡന്റ്‌ എം റഹ്‌മത്തുല്ല ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ വി.എച്ച്‌ നൗഷാദ്‌ അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി വി.എച്ച്‌ മുഹമ്മദ്‌, സംസ്‌ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ പി.എം. പരീത്‌, പി.യു. ബഷീര്‍, യൂത്ത്‌ ലീഗ്‌ ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. നിസാമുദ്ദീന്‍, എസ്‌.ടി.യു. ഭാരവാഹികളായ എം.എ. ഷിഹാബ്‌, റഷീദ്‌ തോട്ടുങ്കല്‍, പി.എം. സുലൈമാന്‍, ടി.കെ. അബ്‌ദുല്‍ കരിം, പി.ജെ നൗഷാദ്‌, ഷാജഹാന്‍ എ..എ, നിസാര്‍ പി.കെ, സാലി വി.ബി, ഷരീഫ്‌ വടക്കുംമുറി, നജീബ്‌, നസീര്‍ കറുപ്പുകണ്ടം, നാസര്‍, ഹലീമ നാസര്‍, കെ.എച്ച്‌ സുലൈമാന്‍, പി.എം. ജലീല്‍, മുഹമ്മദ്‌ കമ്മല, സദാനന്ദന്‍ പി.വി, സലിം ഇടവെട്ടി, പി.എസ്‌. മൈതീന്‍ എന്നിവര്‍ പങ്കെടുത്തു. എസ്‌.ടി.യു. ജില്ലാ ട്രഷററായി ടി.കെ. അബ്‌ദുല്‍ കരീമിനെ തെരഞ്ഞെടുത്തു.

Ads by Google
Advertisement
Friday 02 Jan 2026 08.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW