-->
തൃപ്പൂണിത്തുറ: നടപ്പാതയില്‍ കാനയ്‌ക്ക് മുകളില്‍ നിരത്തിയിരുന്ന മാന്‍ഹോളുകള്‍ പലതും അപ്രത്യക്ഷമായതോടെ കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമേറി .
തൃപ്പൂണിത്തുറ പേട്ട മുതല്‍ തൃപ്പൂണിത്തുറ എസ്.എന്‍ ജങ്ങ്‌ഷന്‍ വരെയുള്ള ഭാഗത്ത് കൊച്ചി മെട്രോയുടെ നേതൃത്വത്തിലാണ് കാനയ്‌ക്ക് മുകളില്‍ ടൈല്‍ പാകിയ നടപ്പാതകള്‍ സജ്‌ജമാക്കിയത് .കാസ്‌റ്റ് അയേണില്‍ നിര്‍മ്മിച്ച മാന്‍ഹോള്‍ കവറുകള്‍ ആക്രി പെറുക്കുന്നവര്‍ എടുത്തുകൊണ്ടുപോയി വില്‍ക്കുന്നത് പതിവായിട്ടുണ്ട്. മാന്‍ഹോള്‍ കവറുകള്‍ ഇല്ലാത്ത ഭാഗത്ത് അഞ്ച് അടിയോളം താഴ്‌ച്ചയുള്ള കാനയിലേക്ക് ആളുകള്‍ വീഴാനുള്ള സാധ്യതയുണ്ട്.
സമീപത്തെ വ്യാപാരികള്‍ പ്ലാസ്‌റ്റിക് കസേരകള്‍ വച്ചും ചെടികള്‍ ഇറക്കി വച്ചും മറ്റുമാണ് കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നത്. എന്നാല്‍ പോലും കൊച്ചി മെട്രോ അധികൃതരോ പൊതുമരാമത്തു വകുപ്പോ ഈ ഭാഗത്തേക്ക് തിരിഞ്ഞു നീക്കിയിട്ടില്ല.