-->
പിറവം: മെഡിസെപ്പ് പ്രീമിയം വര്‍ധവിനെതിരെ കെ.എസ്.എസ്.പി.എ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിറവം ട്രഷറിക്ക് മുന്‍പില്‍ ധര്‍ണ നടത്തി.
മെഡിസെപ്പ് പ്രീമിയം വര്‍ധനവ് പിന്‍വലിക്കുക ,വര്‍ദ്ധിപ്പിച്ച പ്രീമിയം സര്‍ക്കാര്‍ അടയ്‌ക്കുക, ഓപ്‌ഷന്‍ സൗകര്യം അനുവദിക്കുക, മുഴുവന്‍ ആശുപത്രികളിലും ചികിത്സാ സൗകര്യം ഉറപ്പാക്കുക, ഒ.പി ചികിത്സയും മെഡിസെപ്പിന്റെ ഭാഗമാക്കുക കുടിശ്ശികയായ ഡിആര്‍ ഉടന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്‌ഥാനത്തെ മുഴുവന്‍ ട്രഷറികള്‍ക്ക് മുന്‍പിലും പുതുവത്സര ദിനത്തില്‍ ധര്‍ണ നടത്തിയത്. സംസ്‌ഥാന കമ്മിറ്റി അംഗം തോമസ് മല്ലിപ്പുറം ഉദ്‌ഘാടനം ചെയ്‌തു.
നിയോജകമണ്ഡലം പ്രസിഡന്റ് വി.ജെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പിടി ബാബു, വിവി സത്യന്‍, രാജു സി നോഹ, തോമസ് രാജന്‍, തങ്കച്ചന്‍ എംസി, എംഎ ജേക്കബ്, ഐ മറിയം, മോന്‍സി ജോണ്‍, ചിന്നമ്മ സിപി, കെവി സണ്ണി, പ്രദീപ് എബ്രഹാം, ഏലി എം,എന്നിവര്‍ സംസാരിച്ചു.