-->
മുളന്തുരുത്തി: മെഡിസെപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനക്കെതിരെ കെ.എസ്.എസ്.പി.എ ധര്‍ണ്ണ.മെഡിസെപ് പ്രീമിയം സര്‍ക്കാര്‍ വിഹിതം ഇല്ലാതെ ഏകപക്ഷീയമായി വര്‍ധിപ്പിച്ചതിനെതിരെ കെ.എസ്.എസ്.പി.എ പിറവം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുളന്തുരുത്തി സബ് ട്രഷറിക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. പ്രീമിയം തുക 60 ശതമാനം വര്‍ധിപ്പിച്ചത് പിന്‍വലിക്കുക, മെഡിസെപ്പ് പദ്ധതിയില്‍ ഓപ്‌ഷന്‍ സൗകര്യം ഉറപ്പുവരുത്തുക,, മെഡിസെപ്പ് അപാകതകള്‍ പരിഹരിക്കുക പെന്‍ഷന്‍ പരിഷ്‌കരണ കമ്മീഷനെ ഉടന്‍ നിയമിക്കുക,ക്ഷാമാശ്വാസ കുടിശിക ഉടന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ധര്‍ണ്ണ കെ.എസ്.എസ്.പി.എ സംസ്‌ഥാന സെക്രട്ടറി ജോര്‍ജ് പി എബ്രഹാം ഉദ്‌ഘാടനം ചെയ്‌തു. നിയോജക മണ്ഡലം സെക്രട്ടറി കുര്യാക്കോസ് ടി ഐസക്ക് സ്വാഗതം പറഞ്ഞ പ്രതിഷേധ യോഗത്തില്‍ സംസ്‌ഥാന കൗണ്‍സില്‍ അംഗം രാമകൃഷ്‌ണപണിക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാഫോറം സെക്രട്ടറി ജീവല്‍ശ്രീ പി പിള്ള, ജില്ലാ വൈസ് പ്രസിഡന്റ് വി എ ചിന്നമ്മ നിയോജക മണ്ഡലം ഭാരവാഹികളായ സോമനാഥ പണിക്കര്‍, അഗസ്‌റ്റിന്‍ സി എക്‌സ്,ജോണ്‍ തോമസ് ലിവിങ്‌സ്റ്റന്‍ കെ പൗലോസ്, മണ്ഡലംപ്രസിഡന്റ് മാരായ വി എസ് സുരേഷ്, ബേസില്‍ എല്‍ കിഴക്കേടം, പി ജെ തമ്പി, മാത്യൂ ജോണ്‍,സലാം കാടാപുറം നദീറ കെ എ, കെ ചന്ദ്ര,വി കെ വത്സ എന്നിവര്‍ സംസാരിച്ചു.