-->
മാവേലിക്കര: കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ കരിപ്പുഴ ചന്തയില്‍ സ്‌ഥാപിച്ചിരിക്കുന്ന വാട്ടര്‍ ടാങ്കിന്റെ അടിയിലെ കോണ്‍ക്രീറ്റ്, പാളികള്‍ ആയി അടര്‍ന്ന് വീഴുന്നതില്‍ പരിസരവാസികളും, നാട്ടുകാരും പരിഭ്രാന്തിയില്‍. വാട്ടര്‍ ടാങ്കില്‍നിന്നു പമ്പ് ചെയ്യുന്ന ജലം മലിനമാണെന്നും ടാങ്ക് വൃത്തിയാക്കിയിട്ട് വര്‍ഷങ്ങള്‍ ആയെന്നും നിലവില്‍ കരിപ്പുഴയില്‍ ജലക്ഷാമം രൂക്ഷമായ ഈ അവസരത്തില്‍ യുദ്ധകാല അടിസ്‌ഥാനത്തില്‍ ടാങ്ക് സാങ്കേതികമായി പരിശോധന നടത്തി പരിഹാരം കാണുകയും ടാങ്ക് വൃത്തിയാക്കി ക്ലോറിനേഷന്‍ നടത്തി വെള്ളത്തിന്റെ പമ്പിങ് പുനസ്‌ഥാപിക്കണമെന്നും,
അധികൃതര്‍ ഉചിതമായ നടപടികള്‍ കൈകൊള്ളണമെന്നും ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത് 22ാം വാര്‍ഡ് അംഗവും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ അനീഷ് കരിപ്പുഴ ആവശ്യപ്പെട്ടു.