Sunday, March 15, 2026 Last Updated 15 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 02 Jan 2026 08.20 AM

പുതുവത്സര ആഘോഷം: സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറിയെ പോലീസ്‌ മര്‍ദിച്ചതായി പരാതി

uploads/news/2026/01/818651/2.jpg

മാന്നാര്‍: പുതുപിറവി ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറിയെ പോലീസ്‌ സംഘം മര്‍ദിച്ചതായി പരാതി .
സി.പി.എം. ഇരമത്തൂര്‍ ബ്രാഞ്ച്‌ സെക്രട്ടറിയും ഡി.വൈ.എഫ്‌.ഐ. മാന്നാര്‍ ബ്ലോക്ക്‌ കമ്മിറ്റി അംഗവുമായ കൂടാരത്തില്‍ സുകുവിനെ(42)യാണ്‌ പൊലീസ്‌ സംഘം മര്‍ദിച്ചത്‌. ബുധനാഴ്‌ച്ച രാത്രി 12.30നോടാണ്‌ സംഭവം. സ്‌റ്റോര്‍ ജങ്‌ഷന്‌ കിഴക്ക്‌ വ്യക്‌തിയുടെ ലോഡ്‌ജിന്റെ മുകളിലെത്തെ ഓപ്പണ്‍ ടെറസില്‍ പുതുവര്‍ഷം ആഘോഷിക്കാനാണ്‌ 50 കുടുംബങ്ങള്‍ ഒത്തുകൂടിയത്‌. ആഘോഷങ്ങള്‍ നടക്കവേ സ്‌റ്റോര്‍ ജംഗ്‌ഷന്‌ സമീപം മറ്റ്‌ വ്യക്‌തികള്‍ തമ്മില്‍ നേരത്തെ കലഹം നടന്നിരുന്നു.
ഇത്‌ നിയന്ത്രിക്കാനെത്തിയ പോലീസ്‌ സംഘം ശരിയായ അന്വേഷണം നടത്താതെ പരിപാടി നടക്കുന്ന ലോഡ്‌ജിലേക്ക്‌ അതിക്രമിച്ച്‌ കയറി പങ്കെടുത്ത സ്‌ത്രീകളെ അടക്കം അസഭ്യം പറയുകയും ആളുകളെ പിടിച്ച്‌ തള്ളുകയും ചെയ്‌തു.
സമാധാനമായി പരിപാടികള്‍ നടത്തികൊണ്ടിരുന്ന കുടുംബങ്ങളെ ഇത്തരത്തില്‍ അപമര്യാദയായി പെരുമാറിയ പോലീസ്‌ സംഘത്തിനെതിരേ പരിപാടിയില്‍ പങ്കെടുത്തവര്‍ പ്രതിഷേധിച്ചു. പോലീസ്‌ സംഘം മദ്യപിച്ചിരുന്നതായും അവര്‍ ആരോപിച്ചു. പ്രതിഷേധിച്ച സുകുവിന്റെ നേരെ പോലീസ്‌ സംഘം പാഞ്ഞെടുത്ത്‌ ക്രൂരമായി മര്‍ദിച്ചു.
താന്‍ സി.പി.എം ബ്രാഞ്ച്‌ സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമാണെന്ന്‌ അറിയിച്ചിട്ടും മര്‍ദനം നിര്‍ത്താന്‍ പോലീസ്‌ തയാറായില്ല. മര്‍ദനത്തില്‍ തലയ്‌ക്കും ചെവിക്കും പരുക്കേറ്റിട്ടുണ്ട്‌. കൂടാതെ ലാത്തി ഉപയോഗിച്ച്‌ ഇരുകാലിനും കൈയ്‌ക്കും പുറത്തും അടിച്ച്‌ പരുക്കേല്‍പ്പിച്ചു. സുകു മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്‌. വെല്‍ഡിങ്‌ , അലൂമിനിയം ഫാബ്രിക്കഷന്‍ ജോലികള്‍ ചെയ്‌ത് ഉപജീവനം നടത്തുന്ന സുകുവിന്‌ ജോലിക്ക്‌ പോകുവാന്‍ പറ്റാത്ത നിലയിലാണ്‌. പോലീസ്‌ മര്‍ദനത്തിനെതിരേ സുകുവിന്റെ കുടുംബം മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ജില്ലാ പോലീസ്‌ മേധാവി എന്നിവര്‍ക്കു പരാതി നല്‍കി. സി.പി.എം. തൃപ്പെരുന്തുറ ലോക്കല്‍ കമ്മിറ്റി ഡി.വൈ.എഫ്‌.ഐ. ബ്ലോക്ക്‌ കമ്മിറ്റികള്‍ പ്രതിഷേധിച്ചു. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ വകുപ്പ്‌ അധികൃതര്‍ തയാറാകണമെന്ന്‌ ലോക്കല്‍ സെക്രട്ടറി ടി.എ. സുധാകരക്കുറുപ്പ്‌ ആവശ്യപ്പെട്ടു.ക്ക

Ads by Google
Advertisement
Friday 02 Jan 2026 08.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW