Sunday, March 15, 2026 Last Updated 27 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 02 Jan 2026 08.20 AM

മരണത്തിലും പിരിയാതെ അവര്‍ യാത്രയായി

uploads/news/2026/01/818650/1.jpg

എടത്വാ: ഊണിലും ഉറക്കത്തിലു ഒരുമിച്ചുണ്ടായിരുന്നവര്‍ മരണത്തിലുംവേര്‍പിരിഞ്ഞില്ല.
പുതുവര്‍ഷ തലേന്ന്‌ രാത്രിയിലുണ്ടായ വാഹനാപകടത്തില്‍ അയല്‍വാസികളായ സഹോദരങ്ങളുടെ മക്കള്‍ക്കുണ്ടായ ദാരുണാന്ത്യം നാടിനെ കണ്ണീരണിയിച്ചു.
ചെറുതന പഞ്ചായത്ത്‌ രണ്ടാം വാര്‍ഡില്‍ പോച്ച തുണ്ടത്തില്‍ മധുസുതനന്‍ -സരള ദമ്പതികളുടെ മകന്‍ മണിക്കുട്ടന്‍ (മനു- 31), പതിമൂന്നില്‍ചിറ സുരേഷ്‌ - ബീന ദമ്പതികളുടെ മകന്‍ സുബീഷ്‌ (27) എന്നിവരാണ്‌ ടൂറിസ്‌റ്റ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്‌.
എടത്വാ - തകഴി സംസ്‌ഥാന പാതയില്‍ പച്ച ലൂര്‍ദ്ദ്‌ മാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്‌ സമീപത്താണ്‌ അപകടമുണ്ടായത്‌.
മനു സംഭവസ്‌ഥലത്തു മരിച്ചപ്പോള്‍ സുബീഷ്‌ ഇന്നലെ രാവിലെ 7.30 ന്‌ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവേയാണ്‌ മരിച്ചത്‌. മണിക്കുട്ടന്റെ മാതാവ്‌ സരളയും സുബീഷിന്റെ പിതാവ്‌ സുരേഷും സഹോദരങ്ങളാണ്‌. അയല്‍വാസികള്‍ കൂടിയായ മനുവും സുബീഷും ഒന്നിച്ചാണ്‌ പലപ്പോഴും യാത്ര ചെയ്യാറുണ്ടായിരുന്നത്‌. ബുധനാഴ്‌ചയും ഇരുവരും ഒന്നിച്ച്‌ തകഴി ഭാഗത്തു പോയി മടങ്ങുന്ന വഴിയാണ്‌ അപകടം സംഭവിച്ചത്‌. ഇടിയുടെ ആഘാതത്തില്‍ മനുവിന്റെ നെഞ്ച്‌ പൂര്‍ണമായി തകര്‍ന്നു.
സുബീഷിന്‌ തലയ്‌ക്കു ഗുരുതരമായി പരുക്കേറ്റെങ്കിലും ജീവന്‍ നഷ്‌ടപ്പെട്ടിരുന്നില്ല. സുബീഷിനെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിച്ച്‌ അടിയന്തിര ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല.
മനുവിന്റെ സംസ്‌കാരം ഇന്ന്‌ രാവിലെ 9.30 നും സബീഷിന്റെ പത്തിനും ഇരുവരുടെയും വീട്ടുവളപ്പില്‍ നടക്കും. മാളു, മാതു എന്നിവര്‍ മനുവിന്റെയും പരേതയായ സൂര്യ സുബീഷിന്റെയും സഹോദരങ്ങളാണ്‌.

Ads by Google
Advertisement
Friday 02 Jan 2026 08.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW