-->
മുഹമ്മ: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് രാജ്യമാകെ അലയൊലി ഉണ്ടായത് മഹാത്മാഗാന്ധിയുടെ കടന്നുവരവോടെയാണെന്ന് ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് എന്‍. നഗരേഷ്. ഗാന്ധിയ്‌ക്കു മുന്‍പും പിന്‍പും ഒട്ടേറെ നേതാക്കളെ രാജ്യം സംഭാവന ചെയ്‌തെങ്കിലും ഗാന്ധിജിയെപ്പോലെ മായ്‌ക്കാനാവാത്ത വ്യക്‌തിമുദ്ര പതിപ്പിച്ച നേതാവ് വേറെയില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്‍.ബി ത്രിവിക്രമന്‍ പിള്ള ഫൗണ്ടേഷന്‍ അനുസ്‌മരണ സമ്മേളനവും അവാര്‍ഡ് സമര്‍പ്പണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മുന്‍കാല നാടകങ്ങളുടെ ഉള്ളടക്കം സാമൂഹ്യ പരിവര്‍ത്തനമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് രചിച്ചിരുന്നത്. ഇന്നത്തെ സീരിയലുകള്‍ക്കും സിനിമകള്‍ക്കുമൊന്നും അങ്ങനെയുള്ള ലക്ഷ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്‍.ബി ത്രിവിക്രമന്‍പിളള സ്‌മാരക സമഗ്ര സംഭാവന പുരസ്‌കാരം നാടക നടന്‍ വക്കം ഷക്കീറിന് അദ്ദേഹം സമ്മാനിച്ചു.
മികച്ച വിദ്യാലയത്തിനും കലാപ്രതിഭകള്‍ക്കും മികച്ച സാംസ്‌കാരിക സംഘടനയ്‌ക്കുമുളള അവാര്‍ഡുകളും വിതരണം ചെയ്‌തു. സംഗീത സംവിധായകന്‍ ആലപ്പി ഋഷികേശ് അധ്യക്ഷത വഹിച്ചു. നാടക നടന്‍ വക്കം ഷക്കീര്‍, ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്‌ടര്‍ ഡോ.ജി. സുദര്‍ശനന്‍, സാബു പി. കണ്ണര്‍കാട്, കെ.എസ് സേതുനാഥ്, എസ്. യോഹന്നാന്‍, ഗവ. സംസ്‌കൃത ഹൈസ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ് ഷീല, മുരളി പന്മന, ബിജു തേവലക്കര, ബേബി തോമസ് എന്നിവര്‍ പ്രസംഗിച്ചു.