Sunday, March 15, 2026 Last Updated 3 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 02 Jan 2026 08.20 AM

രാഷ്‌ട്രീയ നേതാവിന്റെ ബന്ധുവിനെതിരേ പരാതി കൈനകരിയില്‍ പൊതുവഴി കൈയേറി നിര്‍മാണം

കൈനകരി: പൊതുവഴി കൈയേറി മതില്‍ നിര്‍മിച്ചതിനെതിരേ പ്രതിഷേധം ശക്‌തമാകുന്നു. കൈനകരി ഗ്രാമപഞ്ചായത്ത്‌ ഏഴാം വാര്‍ഡില്‍ ചേന്നംകരി സൊസൈറ്റിക്ക്‌ സമീപമാണ്‌ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ്‌ പുനരുദ്ധാരണ പദ്ധതി പ്രകാരം നിര്‍മ്മിച്ച കോണ്‍ക്രീറ്റ്‌ റോഡ്‌ കൈയേറി മതില്‍ നിര്‍മിച്ചത്‌.
യാത്രക്കാര്‍ക്ക്‌ ഭീഷണിയായി റോഡിലേക്ക്‌ ഇറക്കി നിര്‍മിച്ച മതിലിന്റെ പടികളില്‍ തട്ടി യാത്രക്കാര്‍ നിരന്തരം അപകടത്തില്‍പ്പെടുന്നത്‌ പ്രദേശത്ത്‌ പതിവായിരിക്കുകയാണ്‌. കോണ്‍ക്രീറ്റ്‌ റോഡിലേക്ക്‌ തള്ളിനില്‍ക്കുന്ന വാതിലിന്റെ പടികളില്‍ തട്ടി കാല്‍നടയാത്രക്കാര്‍ റോഡിലേക്ക്‌ വീഴുന്ന സാഹചര്യമാണ്‌ നിലവിലുള്ളത്‌. ഭരണകക്ഷിയിലെ പ്രമുഖ നേതാവിന്റെ ബന്ധുവായതിനാല്‍ അധികൃതര്‍ നടപടിയെടുക്കാന്‍ വൈകുന്നതായും ആക്ഷേപമുണ്ട്‌.
യാത്രക്കാര്‍ക്ക്‌ അപകടകരമായ രീതിയില്‍ നിര്‍മിച്ചിട്ടുള്ള മതില്‍ പൊളിച്ചു നീക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പൗരസമിതിയുടെ നേതൃത്വത്തില്‍ അധികൃതര്‍ക്കു പരാതി നല്‍കി.
കൈനകരി ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി കൈനകരി സൗത്ത്‌ വില്ലേജ്‌ ഓഫീസര്‍ എന്നിവര്‍ക്കാണ്‌ പൗര സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പരാതി സമര്‍പ്പിച്ചത്‌. പൊതുമുതല്‍ കൈയേറിയുള്ള നിര്‍മ്മാണത്തിനെതിരേ ശക്‌തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കാനാണ്‌ പൗരസമിതിയുടെ തീരുമാനം.ക്ക

Ads by Google
Advertisement
Friday 02 Jan 2026 08.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW