Sunday, March 15, 2026 Last Updated 2 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 02 Jan 2026 08.20 AM

സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്‌ സി.പി.എം.

ആലപ്പുഴ: ഹരിപ്പാട്‌ താലൂക്ക്‌ ആശുപത്രിയില്‍ ഡയാലിസിസിനിടയില്‍ രണ്ട്‌ രോഗികള്‍ മരിക്കാനിടയായ സംഭവത്തെ സംബന്ധിച്ച്‌ സമഗ്രഅന്വേഷണം നടത്തണമെന്ന്‌ സി.പി.എം. ജില്ലാ കമ്മിറ്റി. ഹരിപ്പാട്‌ ആശുപത്രിയില്‍ ഒരേ ദിവസം ഡയാലിസിസിന്‌ വിധേയമായ അഞ്ച്‌ രോഗികള്‍ക്ക്‌ ദേഹാസ്വാസ്‌ഥ്യം ഉണ്ടാവുകയും അതില്‍ രണ്ടു പേര്‍ മരണമടയുകയും മറ്റ്‌ മൂന്നുപേര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ നേടുകയും ചെയ്‌തു. ഇത്‌ അത്യന്തം ദാരുണമായ സംഭവമാണ്‌.
ഇത്തരമൊരു സാഹചര്യം എങ്ങനെയുണ്ടായി എന്നതിനെ സംബന്ധിച്ച്‌ ആരോഗ്യ വകുപ്പ്‌ സമഗ്രമായ അന്വേഷണം നടത്തി വീഴ്‌ചക്കാരുടെ മേല്‍ ആവശ്യമായ കര്‍ശന നടപടികള്‍ സ്വീകരിക്കണം. എല്‍.ഡി.എഫ്‌ അധികാരത്തില്‍ വന്നശേഷം കേരളത്തിലെ ജനകീയാരോഗ്യ മേഖലയില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധ നേടിയതാണ്‌. ലക്ഷകണക്കിന്‌ വരുന്ന സാധാരണകാര്‍ക്ക്‌ ആശ്വാസമേകാന്‍ കഴിയുന്ന തരത്തില്‍ എല്ലാവിധ ആധുനിക സംവിധാനങ്ങളും മരുന്നും ഉള്‍പ്പടെ എല്ലാ ആശുപത്രികളിലും ലഭ്യമാക്കാന്‍ സര്‍ക്കാരിന്‌ കഴിഞ്ഞിട്ടുണ്ട്‌. എല്ലാ താലൂക്കാശുപത്രിയിലും ഡയാലിസസ്‌ സെന്ററുകള്‍ ആരംഭിച്ചത്‌ തന്നെഎല്‍.ഡി.എഫ്‌. സര്‍ക്കാരാണ്‌. സാധാരണക്കാരായ ആയിരക്കണക്കിനു രോഗികളാണ്‌ ഈ സംവിധാനം ഉപയോഗിച്ച്‌ വരുന്നത്‌. ഇത്തരം സംഭവങ്ങള്‍ അവരില്‍ ഭയവും ആശങ്കയുംസൃഷ്‌ടിക്കും. ശാസ്‌ത്രീയവും സമഗ്രവുമായ അന്വേഷണം നടത്തി വസ്‌തുതകള്‍ പുറത്ത്‌ കൊണ്ട്‌ വരാനും ജനങ്ങളുടെ ആശങ്ക അകറ്റാനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന്‌ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Friday 02 Jan 2026 08.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW