Sunday, March 15, 2026 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 02 Jan 2026 08.20 AM

ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ ചുറ്റുമതില്‍ നിര്‍മാണത്തിന്‌ ടെന്‍ഡര്‍ ക്ഷണിച്ചു

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ ചുറ്റുമതില്‍ നിര്‍മിക്കാന്‍ ഒരു കോടി ഏഴു ലക്ഷം രൂപയുടെ ടെന്‍ഡര്‍ ക്ഷണിച്ചു. ജി.എസ്‌.ടി. തുകയടക്കം ഒരു കോടി ഇരുപത്തിയേഴു ലക്ഷം രൂപയുടെ അടങ്കല്‍ തുകയാണ്‌ ചുറ്റുമതിലിന്‌ അനുവദിച്ചത്‌.
ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി ഈ മാസം എട്ടു വരെയും ടെന്‍ഡര്‍ തുറക്കുന്നത്‌ 12 ന്‌ ആണ്‌്. നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ആറു മാസ കാലാവധിയാണുള്ളത്‌. കഴിഞ്ഞ മൂന്നുവര്‍ഷമായി ദേശീയ പാതയുടെ വികസനത്തിനു വേണ്ടി പൊളിച്ച ചുറ്റുമതില്‍ നിര്‍മിക്കാത്തതിനെതിരെ പി.ടി.എ മന്ത്രിമാര്‍ക്കും ഉദ്യോഗസ്‌ഥര്‍ക്കും നിരവധിതവണ നിവേദനം നല്‍കിയെങ്കിലും ഫലം കാണാത്തതിനാല്‍ പി.ടി.എയുടെ നേതൃത്വത്തില്‍ ആറ്‌ വിദ്യാര്‍ത്ഥിനികള്‍ ഹൈക്കോടതിയെ സമീപിച്ചാണ്‌ അനുകൂല ഉത്തരവ്‌ സമ്പാദിച്ചത്‌.
ഹൈക്കോടതി ഉത്തരവിട്ടിട്ടും ചുറ്റുമതില്‍ നിര്‍മാണം നീണ്ടുപോയപ്പോള്‍ വീണ്ടും പി.ടി.എ. കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോയി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കുന്നതുവരെ കേസുമായി മുന്നോട്ടു പോകുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

Ads by Google
Advertisement
Friday 02 Jan 2026 08.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW