Wednesday, March 11, 2026 Last Updated 10 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 02 Jan 2026 04.45 AM

ബത്തേരി ഭദ്രാസന ദിനാഘോഷം ഭക്‌തിസാന്ദ്രമായി

uploads/news/2026/01/818641/3.jpg

ബത്തേരി: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ബത്തേരി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദേവാലയത്തില്‍ സംഘടിപ്പിച്ച ഭദ്രാസന ദിനാഘോഷം ഭക്‌തിസാന്ദ്രവും വിപുലവുമായി നടന്നു. ഭദ്രാസനത്തിന്റെ നാല്‍പത്‌ വര്‍ഷത്തെ ആത്മീയ യാത്ര അനുസ്‌മരിച്ചുകൊണ്ടാണ്‌ പരിപാടികള്‍ ക്രമീകരിച്ചത്‌. അഭി. ഡോ. ഗീവര്‍ഗീസ്‌ മാര്‍ ബര്‍ന്നബാസ്‌ മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ രാവിലെ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു.
തുടര്‍ന്ന്‌ നടന്ന ഭദ്രാസന കുടുംബസംഗമത്തില്‍ സഭയും സമൂഹവും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച്‌ ചര്‍ച്ചകള്‍ നടന്നു. തുടര്‍ന്ന്‌ നടന്ന ആദരവ്‌ സമ്മേളനത്തില്‍ ദീര്‍ഘകാല സേവനം കാഴ്‌ചവെച്ച വൈദികര്‍, സണ്‍ഡേസ്‌കൂള്‍ അധ്യാപകര്‍, മദ്‌ബഹാ ശുശ്രൂഷകര്‍ എന്നിവരെ ആദരിച്ചു. 2025-ലെ ത്രിതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ വിജയിച്ച സഭാംഗങ്ങളെയും 80 വയസിന്‌ മുകളിലുള്ള മാതാപിതാക്കളെയും അനുമോദിച്ചു. ഡോ. ഗീവര്‍ഗീസ്‌ മാര്‍ ബര്‍ന്നബാസ്‌ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച പൊതു സമ്മേളനം മന്ത്രി ഒ.ആര്‍. കേളു ഉദ്‌ഘാടനം ചെയ്‌തു. മാനന്തവാടി രൂപത ബിഷപ്പ്‌ മാര്‍ ജോസ്‌ പൊരുന്നേടം അനുഗ്രഹ പ്രഭാഷണം നടത്തി. ഭദ്രാസന സെക്രട്ടറി ഫാ. ബേബി ജോണ്‍ കളീക്കല്‍ സ്വാഗതം ആശംസിച്ചു. ഐ.സി. ബാലകൃഷ്‌ണന്‍ എം.എല്‍.എ, അഡ്വ. ടി. സിദ്ദീഖ്‌ എം.എല്‍.എ, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിന്‍സി ബൈജു, ഫാ. എന്‍.ഐ. ജോണ്‍, വെരി. റവ. അബ്രഹാം മാത്യു എടയ്‌ക്കാട്ട്‌ കോര്‍ എപ്പിസ്‌കോപ്പ, റൂബി ജൂബിലി ജനറല്‍ കോണ്‍വീനര്‍ ഫാ. ജോസഫ്‌ പി. വര്‍ഗീസ്‌, ഫാ. അനീഷ്‌ ജോര്‍ജ്‌, ഫാ. പി.ടി ജോര്‍ജ്‌, സി.ഇ. ഫിലിപ്പ്‌, സാബു കുര്യാക്കോസ്‌, മാത്യു ജേക്കബ്‌ നൂറനാല്‍ ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു. ഭദ്രാസനത്തിലെ വൈദികര്‍, സന്യാസിനിമാര്‍, വിശ്വാസികള്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 02 Jan 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW