-->
മുള്ളന്‍കൊല്ലി: മറുനാട്ടിലെ കാര്‍ഷിക വിജയത്തിന് കരുത്തേകിയ യുണൈറ്റഡ് ഫാര്‍മേര്‍സ് ആന്റ് പ്ര?ഡ്യൂസേര്‍സ് അസോസിയേഷന്‍ അഞ്ചാമത് ദേശീയ സമ്മേളനം മുള്ളന്‍കൊല്ലി ക്വീന്‍ മേരി ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ടു. രാജ്യത്തെ 11 സംസ്‌ഥാനങ്ങളില്‍ കൃഷി ചെയ്ുന്നയ മറുനാടന്‍ കര്‍ഷകരുടെ 12 മേഖലാ ഘടകങ്ങളുടെ നേതൃത്വത്തിലാണ് വാര്‍ഷികാഘോഷവും, പുല്‍പ്പള്ളി നഗരത്തെ പ്രകമ്പനം കൊള്ളിച്ച കര്‍ഷക ഘോഷയാത്രയും വര്‍ണാഭമായ കലാ സാംസ്‌കാരിക, നൃത്ത നൃത്യങ്ങള്‍ ഇടകലര്‍ന്നതായിരുന്നു ഘോഷയാത്രയും നടന്നത്.
2021 ലാണ് അന്യ സംസ്‌ഥാനങ്ങളില്‍ പാട്ടകൃഷി നടത്തുന്നവരുടെ കൂട്ടായ്‌മയായി സംഘടന പിറവിയെടുത്തത്, ഇന്ന് സംഘടനയ്‌ക്ക് കീഴില്‍ 10 കോടിയിലധികം വിറ്റുവരവുള്ള പ്രസ്‌ഥാനമായി ഉഫ്‌പ്കോ പ്ര?ഡ്യൂസര്‍ കമ്പനി വളര്‍ന്നിരിക്കുന്നു. 1500 ലധികം കര്‍ഷകര്‍ ഇന്ന് സംഘടനയില്‍ സജീവ പ്രവര്‍ത്തകരായുണ്ട്. ഇവരുടെ പ്രശ്‌നങ്ങളില്‍ സംഘടന എല്ലാവിധ സഹായങ്ങളും ചെയ്‌തു വരുന്നു. കൂടാതെ സംഘടയ്‌ക്ക് കീഴില്‍ ശക്‌തമായ യൂത്ത് വിംഗ്, ഐ.ടി വിംഗ്, ലീഗല്‍ വിംഗ്, ക്രൈസിസ് മനജ്‌മെന്റ് വിംഗ്, ആര്‍ദ്രം ചാരിറ്റബിള്‍ സൊസൈറ്റി, കൈതാങ്ങ് സീഡ് ഹെല്‍പ് പദ്ധതി, ഹൃദയപൂര്‍വ്വം പദ്ധതി, വിദ്യാര്‍ത്ഥികള്‍ക്കുള്ള എഡ്യൂ ഡ്രീം പദ്ധതി എന്നിവ വിജയകരമായി പ്രവര്‍ത്തിക്കുന്നു.
മുള്ളന്‍ കൊല്ലി ക്വീന്‍ മേരി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ഷാബു ചാലക്കല്‍ സ്വാഗതം ആശംസിച്ചു. യു.എഫ്.പി.എ ചെയര്‍മാന്‍ തോമസ് പി. മാണി ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. സംഘടനാ റിപ്പോര്‍ട്ട് കണ്‍വീനര്‍ സിറാജുദ്ദീന്‍ അവതരിപ്പിച്ചു.
സംഘടനാ സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ ജോസ്. എം.എ അവതരിപ്പിച്ചു. വിശിഷ്‌ടാഥിതി വിനോദ് കോവൂര്‍ മുഖ്യപ്രഭാഷണം നടത്തി. സംഘടനയുടെ അഗ്രേറിയന്‍ 5.0 സുവനീര്‍ പ്രകാശന കര്‍മ്മവും നിര്‍വഹിച്ചു. ഇന്ത്യയിലെ കര്‍ഷക പ്രസ്‌ഥാനങ്ങളുടെ മുന്‍പന്തിയില്‍ ഉള്ള സ്വതന്ത്ര കര്‍ഷക പ്രസ്‌ഥാനമാണ് യു.എഫ്.പി.എ എന്നും, നീതി, ന്യായം, ദിശോ ബോധം, കര്‍ഷകക്ഷേമ കാര്യങ്ങള്‍ എന്നിവക്ക് എന്നും പ്രാമുഖ്യം നല്‍കുന്നുണ്ടെന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ചെയര്‍മാന്‍ സാബു. കെ.എസ് പറഞ്ഞു.
മേപ്പാടിയില്‍ നിര്‍മ്മിക്കുന്ന ബഡ് സ്‌കൂള്‍ പൂര്‍ണ്ണ സജ്‌ജമാക്കി ഗവണ്‍മെന്റിന് വിട്ടു കൊടുക്കുവാന്‍ കാര്യങ്ങള്‍ ചെയ്യുന്നുവെന്ന് ഹൃദയപൂര്‍വ്വം പദ്ധതി വിശദീകരിച്ച സിബി തോമസ് അറിയിച്ചു. കര്‍ഷകര്‍ക്ക് വിപണി ചൂഷണവും, കുത്തക കമ്പനികളുടെ പിടിമുറുക്കലുകളില്‍ നിന്നുള്ള രക്ഷയ്‌ക്കും ഉഫ്‌പ് കോ പ്ര?ഡ്യൂസര്‍ കമ്പനി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് ഉഫ്‌പ് കോ ചെയര്‍മാന്‍ ബേബി പെരുംകുഴി അറിയിച്ചു.
2026-2027 ലെ 75 അംഗ ഭരണസമിതിയെ ഐക്യ കണ്‌ഠേന തിരഞ്ഞെടുത്തു. ചെയര്‍മാന്‍ സാബു. കെ.എസ്, കണ്‍വീനര്‍ ജോബിന്‍ ജോസ്, ട്രഷറര്‍ അജികുര്യന്‍ തിരഞ്ഞെടുക്കപ്പെട്ടു.