-->
എടപ്പാള്‍: കടകശ്ശേരി ഐഡിയല്‍ കോളജ് നാഷണല്‍ സര്‍വീസ് സ്‌കീം നിലയാളം എന്ന പേരില്‍ സപ്‌തദിന ക്യാമ്പ് സംഘടിപ്പിച്ചു. യുവത ഗ്രാമതയുടെ സമഗ്രതയ്‌ക്ക് എന്ന പ്രമേയത്തില്‍ അയങ്കലം എ.എം.എല്‍.പി. സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ മാനസ ഗ്രാമം സര്‍വേ, അക്ഷരോന്നതി, നാരിമിത്ര തുടങ്ങിയ സര്‍ക്കാര്‍, യൂണിവേഴ്‌സിറ്റി പദ്ധതികള്‍ക്കു പുറമെ തെളിമലയാളം എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഭാഷാ പരിശീലന കളരി, വീടുകളില്‍ സാഹിത്യ പ്രചരണം, സ്‌കൂള്‍ ലൈബ്രറി നവീകരണം, മണ്‍നാളം എന്ന പേരില്‍ സ്‌കൂള്‍ വെജിറ്റബിള്‍ ഗാര്‍ഡന്‍, വീടുകളില്‍ അടുക്കളത്തോട്ടം, ഗാര്‍ബേജ് നിര്‍മാണം, അയങ്കലം ഓര്‍ഫനേജ് ക്ലീനിംഗ് എന്നിവയും ക്യാമ്പിന്റെ മുഖ്യ പ്രവര്‍ത്തനങ്ങളായിരുന്നു.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വ്യത്യസ്‌ത ആക്‌ടിവിറ്റികളും ഗെയിംസുകളുമായി കുട്ട്യോളം, ഗ്രാമീണ പ്രതിഭകളുടെ കലാ പ്രകടനങ്ങള്‍ക്കായി നാട്ടുമേളം അമ്മമാരുടെ മാനസികാരോഗ്യവും മക്കളുമായുള്ള ആത്മബന്ധവും സംബന്ധമായ അവബോധ സെഷന്‍-മാ ദളം ലഹരിക്കെതിരെ പാട്ടും പറച്ചിലുമായി വാ താളം തുടങ്ങിയ വേറിട്ട പരിപാടികളും ക്യാമ്പിന്റെ ഭാഗമായി നടന്നു.
ആറ് ഗ്രൂപ്പുകളിലായി അമ്പത് വളണ്ടിയര്‍മാര്‍ സ്‌ഥിരം പ്രതിനിധികളായ ക്യാമ്പില്‍ വിവിധ സെഷനുകളിലായി അഞ്ഞൂറിലധികം പരിസര വാസികള്‍ സംബന്ധിച്ചു. എന്‍.എസ്.എസ്. സേ്‌റ്ററ്റ് കോഡിനേറ്റര്‍ ഡോ. ഡി. ദേവിപ്രിയ, തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ട് ഇ.വി. ജിജേഷ്, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. വിമല്‍, തവനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി. അബൂബക്കര്‍ സിദ്ധീഖ്, വൈസ് പ്രസിഡന്റ് സി. സുനിത, ബ്ലോക്ക് അംഗം പി.പി. നൗഫല്‍, പഞ്ചായത്ത് അംഗങ്ങളായ കെ.വി. ബിന്ദു, അഷ്‌റഫ് അമ്മായത്ത്, എം.കെ. മുത്തു, ഐഡിയല്‍ സ്‌ഥാപക ഡയരക്‌ടര്‍ മജീദ് ഐഡിയല്‍, കോളജ് പ്രിന്‍സിപ്പല്‍ പ്ര?ഫ. ടി.കെ. കോയക്കുട്ടി, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അഭിലാഷ് ശങ്കര്‍, എം.എല്‍.പി. സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ്സ് സുഗതകുമാരി, എന്‍.എസ്.എസ്. ടെക്‌നിക്കല്‍ സെല്‍ കോഡിനേറ്റര്‍ സി. സുനീഷ്, വിജ്‌ഞാന കേരളം ജില്ലാ കോഡിനേറ്റര്‍ സിബി അക്‌ബര്‍, മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്‌റ്റ് ഡോ. രഹന കാലടി, ലഹരി നിര്‍മാര്‍ജന സമിതി ജില്ലാ ട്രഷറര്‍ പി.പി. കുഞ്ഞുമുഹമ്മദ്, ഐഡിയല്‍ കോളജ് കമ്പ്യൂട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ എസ് സുധീഷ്, സോഷ്യല്‍ വര്‍ക്ക് ഡിപാര്‍ട്‌മെന്റ് തലവന്‍ എന്‍. അബ്‌ദുല്‍ ഫത്താഹ്, കോമേഴ്‌സ് ഡിപാര്‍ട്‌മെന്റ് അസിസ്‌റ്റന്റ് ഹെഡ് പി. സെഹീന, ഇം?ീഷ് ഡിപാര്‍ട്‌മെന്റ് അസിസ്‌റ്റന്റ് ഹെഡ് ഹെന്ന അനൂപ്, സ്‌കൂള്‍ മാനേജ്‌മന്‍് പ്രതിനിധി കെ.പി.എ. കരീം, പി.ടി.എ. പ്രസിഡന്റ് എ. പ്രബിത, എം.പി.ടി.എ. പ്രസിഡന്റ് കെ.പി. ബേബിശില്‍പ, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ യാക്കൂബ് പൈലിപ്പുറം, അസി. കോഡിനേറ്റര്‍ ആര്‍. രജിത, ബ്ലഡ് ഡോണേഴ്‌സ് ഫോറം ജില്ലാ ഭാരവാഹി നൗഷാദ് അയങ്കലം, കോളജ് യു.യു.സി. മുഹമ്മദ് ഷഹീന്‍, വളണ്ടിയര്‍ ലീഡര്‍മാരായ കെ.പി. സാന്ദ്ര സുനില്‍, എ. മുഹമ്മദ് റസല്‍ വിവിധ സെഷനുകളില്‍ പ്രസംഗിച്ചു. കെ.പി. മീര, ജാസിം മാലിക് മികച്ച വളണ്ടിയര്‍മാരായി തെരെഞ്ഞെടുക്കപ്പെട്ടു.