Friday, March 13, 2026 Last Updated 44 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 02 Jan 2026 04.44 AM

റോഡ്‌ തുറന്നു

uploads/news/2026/01/818637/3.jpg

താനൂര്‍: നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച ഡിവിഷന്‍ 23 താനൂര്‍ അബ്‌ദുറഹിമാന്‍ ശൈഖ്‌ സ്‌മാരക റോഡ്‌ കൗണ്‍സിലര്‍ കെ. മുഹമ്മദ്‌ ഫൈസല്‍ നാട്ടുകാര്‍ക്കായി തുറന്ന്‌ കൊടുത്തു. നേരത്തെ ഡ്രൈനേജ്‌, പൈപ്‌ ലൈന്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരി ച്ചിരുന്നു. മഴ കാരണം ടാറിംഗിന്‌ സര്‍ക്കാര്‍ അനുമതി ഇല്ലാതിരുന്നതിനാലാണ്‌ പ്രവര്‍ത്തി നീണ്ടു പോയത്‌. താനൂര്‍ മുന്നിസിപ്പാലിറ്റി 2024- 2025 വാര്‍ഷിക പദ്ധതിയില്‍ റിവൈസ്‌ ചെയ്‌ത 41 ലക്ഷം രൂപ ഫണ്ട്‌ വകയിരുത്തിയാണ്‌ പൂര്‍ണ്ണമായും പുതിയ ഡ്രൈനേജ്‌ കം റോഡായി പ്രവര്‍ത്തി പൂര്‍ത്തിയാക്കിയത്‌. ചടങ്ങില്‍ അഡ്വ. എ.എം. റഫീക്ക്‌, എം.സിദ്ധീഖ്‌, എം. ജലീല്‍, സി.പി. സൈനുദ്ധീന്‍, പി. കുഞ്ഞിക്കോയ, പി.എം. ഹനീഫ, സി.കെ.എം. ബാബുജാന്‍, മുഹമ്മദ്‌ ബാവ, പി.പി. സിദ്ധീഖ്‌, ഇ.പി. നൗഫല്‍, എം.പി. ഇര്‍ഷാദ്‌, എം. അന്‍ഷാദ്‌, പി. മുഹ്‌സിന്‍, രാധാകൃഷ്‌ണന്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 02 Jan 2026 04.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW