-->
കൂത്തുപറമ്പ്: കൂത്തുപറമ്പില്‍ ഓട്ടോതൊഴിലാളി കൂട്ടായ്‌മയുടെ ആഭിമുഖ്യത്തില്‍ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ബസ്‌റ്റാന്‍ഡ് പരിസരത്ത് കൂത്തുപറമ്പ് എസ്.ഐ ടി.രമേശന്‍ കേക്ക് മുറിച്ച്. ഉദ്‌ഘാടനം ചെയ്‌തു. ഒ.പി മനൂപ് അധ്യക്ഷനായിരുന്നു. സിവില്‍ പോലീസ് ഓഫീസര്‍ എം.പി രാഗേഷ്, കെ. വിജിന്‍, പി.വി ഷിബു, പി സനില്‍, പി.വി ദീപേഷ്, എന്‍.കെ സന്ദീപ് തുടങ്ങിയവര്‍ സംസാരിച്ചു.
തലശേരി: പുതുവത്സര ദിനത്തില്‍ നഗരത്തിലെ വിവിധ മേഖലയില്‍ ജോലി ചെയ്ുന്നയവരോടൊപ്പം സന്തോഷം പങ്കിട്ടും മധുരം വിതരണം ചെയ്‌തും നഗരസഭയിലെ മാരിയമ്മ വാര്‍ഡ് കൗണ്‍സിലര്‍ നൂറ. നഗരസഭാ കണ്ടിജന്‍ തൊളിലാളികള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, റോഡ് പ്രവൃത്തി ചെയ്യുന്ന തൊഴിലാളികള്‍ എന്നിവര്‍ക്കാണ് കൗണ്‍സിലര്‍ നേരിട്ടെത്തി പുതുവത്സര സമ്മാനമായി കേക്കുകള്‍ വിതരണം ചെയ്‌തത്. തലശേരി പ്രസ്‌ഫോറം, വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ എന്നിവിടങ്ങളിലും മധുരം വിതരണം ചെയ്‌തു. പ്രസ്‌ഫോറത്തില്‍ നടന്ന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകന്‍ പി. ദിനേശന്‍ കേക്ക് ഏറ്റുവാങ്ങി.
മട്ടന്നൂര്‍: ടെമ്പിള്‍ ഏരിയ റസിഡന്റ്‌സ് അസോസിയേഷന്‍ താരയുടെ നേതൃത്വത്തില്‍ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ആഘോഷം ന്യൂയര്‍ കേക്ക് മുറിച്ച് നഗരസഭ കൗണ്‍സിലര്‍ പി. രാഘവന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.പി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സിക്രട്ടറി ഷേണു വി. നായര്‍, ട്രഷറര്‍ പ്രീജിത്ത്, കെ. മനീഷ്, എ.രാമകൃഷ്‌ണവാര്യര്‍, ബിജു, രാധ കൃഷ്‌ണന്‍ ശ്രീരേഷ് കെ.വി മധു, ഗോകുല്‍, താരവനിത വേദി ഭാരവാഹികളായ രശീല, ശ്രീജ രാധ കൃഷ്‌ണന്‍ എന്നിവര്‍ പങ്കെടുത്തു.
പിണറായി: എന്‍.ഇ ബാലറാം പബ്ലിക്ക് ലൈബ്രറി പുതുവത്സരാഘോഷം സംഘടിപ്പിച്ചു. പരിപാടി ലൈബ്രറി പ്രസിഡന്റ് സി.എന്‍ ചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. കൊച്ചുകുട്ടികള്‍ കേക്ക് മുറിച്ചു. പഞ്ചായത്തംഗം എം.മഹേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. മത്സരവിജയികള്‍ക്ക് സി.എന്‍ ചന്ദ്രന്‍ മെമെന്റോയും സര്‍ട്ടിഫിക്കറ്റുകളും നല്‍കി.