Wednesday, March 11, 2026 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 02 Jan 2026 04.43 AM

സംസ്‌ഥാന പാതയില്‍ വാഹനാപകടം

uploads/news/2026/01/818630/4.jpg

കക്കട്ടില്‍: നാദാപുരം കുറ്റ്യാടി സംസ്‌ഥാന പാതയില്‍ അപകടം തുടര്‍ക്കഥയാവുന്നു. നിരവധി പേരുടെ ജീവനെടുത്ത പാതയില്‍ നരിപ്പറ്റ റോഡ്‌ കവലയില്‍ പുതുവത്സര ദിനത്തില്‍ രാവിലെ 8:30 ഓടെ സ്വകാര്യ കാറിടിച്ചു പരിക്കേറ്റ പ്രദേശമാസിയായ നിത്യാനന്ദനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടയെല്ലിന്‌ സാരമായ പരിക്കേറ്റ ഇദ്ദേഹം പാതയരികില്‍ റോഡു മുറിച്ചു കടക്കാന്‍ നില്‍ക്കവെ കാറു വന്നിടിക്കുകയായിരുന്നുവെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതേ കവലയില്‍ അപകടത്തില്‍ കാല്‍നട യാത്രികന്‍ മരിച്ചിരുന്നു. വേഗ നിയന്ത്രണ സംവിധാനമില്ലാത്തതും പൊലീസ്‌ സേവനം ഇവിടെ ലഭിക്കാത്തതും അപകടകാരണമാണെന്ന ആക്ഷേപമുണ്ട്‌. അരൂര്‍, നരിപ്പറ്റ റോഡുകളില്‍ നിന്ന്‌ സംസ്‌ഥാന പാതയിലേക്ക്‌ പ്രവേശിക്കുന്ന ഇടം എന്ന നിലയില്‍ വാഹന തിരക്കുള്ള ഭാഗമാണിവിടം.

Ads by Google
Advertisement
Friday 02 Jan 2026 04.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW