-->
വടകര: കീഴലില്‍ പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്. സ്‌കൂട്ടറില്‍ പടക്കം കൊണ്ടുപോകുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഷൈജു, അശ്വന്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അശ്വന്തിന് ഗുരുതര പരിക്കാണ്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കത്തി നശിച്ചു.