Wednesday, March 11, 2026 Last Updated 1 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 02 Jan 2026 04.43 AM

കലാഗ്രാമം പദ്ധതിയുമായി കൈതപ്രം ദാമോദരന്‍ നമ്പൂതിരി

uploads/news/2026/01/818627/1.jpg

കോഴിക്കോട്‌: കേരളത്തിന്റെ തനത്‌ കലാരൂപങ്ങളും സംഗീതവും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന്‌ കലാഗ്രാമം സ്‌ഥാപിക്കുകയെന്ന ആശയം പങ്കുവെച്ച്‌ ഗാനരചയിതാവും കവിയുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. നവകേരള സൃഷ്‌ടിക്കായുള്ള ജനഹിതം തേടുന്നതിന്‌ സംസ്‌ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ളോടാസിറ്റിസണ്‍സ്‌ റെസ്‌പോണ്‍സ്‌ പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടിയുടെ വിവരശേഖരണത്തിനായി തിരുവണ്ണൂരിലെ കൈതപ്രം വീട്ടിലെത്തിയ കര്‍മസേന അംഗങ്ങളോടാണ്‌ ഭാവി കേരളത്തിനായുള്ള ആശയം അദ്ദേഹം പങ്കുവെച്ചത്‌.
കലാ പഠനത്തിനും അവതരണത്തിനും അവസരം ഒരുക്കുന്നതിനുള്ള ആശയമായ കലാഗ്രാമം കലാസാംസ്‌കാരിക മേഖലയ്‌ക്കും ടൂറിസം മേഖലയ്‌ക്കും മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംഗീതം, നൃത്തം, നാടന്‍ കലകള്‍, ആയോധന കലകള്‍ തുടങ്ങി എല്ലാ കലാരൂപങ്ങളുടെയും ഉന്നമനത്തിനായും കലാകാരരുടെ അഭിവൃദ്ധിക്കായും പ്രവര്‍ത്തിക്കുന്ന തരത്തിലുള്ള പദ്ധതിയുടെ ആശയമാണ്‌ തന്റെ മനസിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ല കമ്മിറ്റി കണ്‍വീനര്‍ സി.പി.അബ്‌ദുള്‍ കരീം, അംഗം പ്രമോദ്‌, കോഴിക്കോട്‌ സൗത്ത്‌ മണ്ഡലം ചാര്‍ജ്‌ ഓഫീസര്‍ സുരേഷ്‌, മണ്ഡലം കമ്മിറ്റി അംഗം മണിലാല്‍, കര്‍മസേന അംഗങ്ങളായ വി.വി. സ്വപ്‌ന, ടി. ഷീബ, ശിവരാമകൃഷ്‌ണന്‍, മുരളി എന്നിവര്‍ക്കൊപ്പമാണ്‌ ഭവന സന്ദര്‍ശനം നടത്തിയത്‌. വിവിധ ഇടങ്ങളില്‍ കര്‍മ്മ സേനാംഗങ്ങള്‍ ഭവനം സന്ദര്‍ശനം നടത്തിയതോടെ നവകേരള സിറ്റിസണ്‍സ്‌ റെസ്‌പോണ്‍സ്‌ പ്രോഗ്രാമിന്‌ വ്യാഴാഴ്‌ച ജില്ലയില്‍ തുടക്കമായി. പൊതുജനങ്ങളില്‍ നിന്ന്‌ വികസന നിര്‍ദേശങ്ങളും ആശയങ്ങളും ലഭ്യമാക്കാനും ക്ഷേമപദ്ധതികള്‍ സംബന്ധിച്ച്‌ അഭിപ്രായം തേടാനുമായി പരിശീലനം പൂര്‍ത്തിയാക്കിയ കര്‍മസേന അംഗങ്ങളാണ്‌ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച്‌ അഭിപ്രായ ശേഖരണം നടത്തുന്നത്‌. രണ്ട്‌ പേരടങ്ങുന്ന ടീമാണ്‌ ആശയശേഖരണത്തിനായി ഭവന സന്ദര്‍ശനം നടത്തുക.

Ads by Google
Advertisement
Friday 02 Jan 2026 04.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW