-->
മൂഴിയാര്‍: സീതത്തോട് പഞ്ചായത്തിലെ ഗവി വാര്‍ഡില്‍ മൂഴിയാര്‍ ആദിവാസി ഉന്നതിയില്‍ വൈദ്യുതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. വന്യമൃഗശല്യം രൂക്ഷമാകുകയും ഷെഡ്‌ഡുകളും മറ്റും നശിപ്പിക്കപ്പെടുകയും വെളിച്ചമില്ലാതെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നാട്ടുകാര്‍ അറിയിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് വെളിച്ചത്തിനായി സോളാര്‍ പാനലുകള്‍ സ്‌ഥാപിക്കാന്‍ തീരുമാനിച്ചത്.എന്നാല്‍ കഴിഞ്ഞ ദിവസം സോളാറുമായി പോയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വനപാലകര്‍ തടഞ്ഞിരുന്നു .ഇതേ തുടര്‍ന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇടപെടല്‍ഉണ്ടായി.തുടര്‍ന്ന് ഉന്നതിയിലെ മുഴുവന്‍ ഷെഡ്‌ഡുകള്‍ക്കും സോളാര്‍ വെച്ച് നല്‍കി.യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ഉത്‌ഘാടനം ചെയ്‌തു.ഷെമീര്‍ തടത്തില്‍,ശിവഗുരുസ്വാമി,മനു തയ്യില്‍,സുഹൈല്‍ നജീബ്,ജാക്‌സണ്‍ ഷാജി,കാര്‍ത്തിക്ക് മുരിങ്ങമംഗലം,റ്റിജോ സാമുവല്‍, നജീം രാജന്‍,ജിതിന്‍ പോള്‍, ജെ ബ്രദേഴ്‌സ്, ഡെയിന്‍ എം രാജന്‍,അനു തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.