Saturday, March 14, 2026 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 10.09 AM

പടയണിയെ വരവേല്‍ക്കാന്‍ കോട്ടാങ്ങല്‍ ഒരുങ്ങി

uploads/news/2026/01/818517/2.jpg

മല്ലപ്പള്ളി: ചൂട്ട്‌ വച്ചതോടെ കോട്ടാങ്ങല്‍ പടയണിക്ക്‌ തുടക്കം . കുളത്തൂര്‍,കോട്ടാങ്ങല്‍ കരകള്‍ക്ക്‌ വേണ്ടി യഥാക്രമം മുത്തോം മുറി കൃഷ്‌ണപിള്ളയും പുളിക്കല്‍ സുരേഷ്‌ കുമാറും ആണ്‌ 28 പടയണിക്ക്‌ ചൂട്ടു വെച്ചത്‌. 19ന്‌ എട്ട്‌ പടയണി ചുട്ടു വെപ്പോട്‌ കൂടിയാണ്‌ ക്ഷേത്രത്തില്‍ പടയണി ആരംഭിക്കുന്നത്‌. 20ന്‌ ചൂട്ടു വലത്തു്‌ , 21, 22 തീയതികളില്‍ ഗണപതി കോലം, 23, 24 തീയതികളില്‍ അടവിയും 25,26 തീയതികളില്‍ വലിയ പടയണിയും നടക്കും. കുളത്തൂര്‍, കോട്ടാങ്ങല്‍ കരക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ്‌ ക്ഷേത്രത്തില്‍ പടയണി നടത്തുന്നത്‌. പ്രമോദ്‌ നാരായണന്‍ എം.എല്‍.എ ,കോട്ടാങ്ങല്‍ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ കെ.കെ ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
28 പടയണി ചുട്ടുവെപ്പ്‌ ചടങ്ങുകള്‍ക്ക്‌ കോട്ടാങ്ങ ല്‍ കരയ്‌ക്ക് വേണ്ടി പ്രസിഡന്റ്‌ രാജന്‍ പിള്ള കുന്നേല്‍,സെക്രട്ടറി മനീഷ്‌ പുളിക്കല്‍, ഖജാന്‍ജി രാഹുല്‍ തച്ചേട്ട്‌, ദേവസ്വം പ്രസിഡന്റ്‌ സുനില്‍ വെളിക്കര, പടയണി കോര്‍ഡിനേറ്റര്‍ അനീഷ്‌ ചുങ്കപ്പാറ എന്നിവര്‍ നേതൃത്വം നല്‍കി. കുളത്തൂര്‍ കരയുടെ ചടങ്ങുകള്‍ക്ക്‌ പ്രസിഡന്റ്‌ അഡ്വ. പി അജീഷ്‌ പുറതേട്ട്‌,സെക്രട്ടറി വാസുകുട്ടന്‍ നായര്‍ തടത്തില്‍,ഖജാന്‍ജി രതീഷ്‌ ബാബു ചളുക്കാട്ട്‌ ക്ഷേത്ര ഭരണസമിതി സെക്രട്ടറി സുനില്‍ താന്നിക്കപോയ്‌കയില്‍എന്നിവര്‍ നേതൃത്വം നല്‍കി മത്സരപ്പടയണി എന്നത്‌ കോട്ടാങ്ങല്‍ പടയണിയെ വ്യത്യസ്‌തമാക്കുന്നതാണ്‌.പടയണി മഹോത്സവം കൊണ്ടാടുവാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

Ads by Google
Advertisement
Thursday 01 Jan 2026 10.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW