Thursday, March 12, 2026 Last Updated 35 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 10.09 AM

വേനല്‍ കനത്തു, കനാല്‍ അടഞ്ഞുതന്നെ

uploads/news/2026/01/818516/1.jpg

അടൂര്‍: വേനല്‍ കടുത്ത്‌ ജലക്ഷാമം ഉണ്ടായിട്ടും കെ.ഐ.പി കനാ ല്‍ വൃത്തിയാക്കി തുറന്ന്‌ കൊടു ക്കാന്‍ നടപടിയില്ല.കനാലില്‍ കാടുവളര്‍ന്ന്‌ നില്‌ക്കുന്നത്‌ മൂലം വെള്ളം തുറന്ന്‌ വിട്ടാലും ഒഴുക്ക്‌ തടസ്സപ്പെ ടുന്നസ്‌ഥിതിയാണുള്ളത്‌. കനാലിലേക്ക്‌പുല്‍ക്കാടുകള്‍ വളര്‍ന്ന്‌ നില്‌ക്കുകയാണ്‌.കൂടാതെ മാലിന്യങ്ങളും ക നാലില്‍ തള്ളുന്നുണ്ട്‌.
വെള്ളം തുറന്ന്‌ വിടുമ്പോള്‍ മാലിന്യങ്ങള്‍ പുല്‍പടര്‍പ്പില്‍ തട്ടി കിടക്കും. ഇതോ ടെ ഡിസ്‌റ്റി ബ്യൂട്ടറി കനാലിലേക്കുള്ള ഒഴുക്ക്‌ തടസപ്പെടും. പലയിടത്തും കനാലിന്റെ വശങ്ങളിലെ മരങ്ങളുടെ കൊമ്പുകള്‍ കനാലിലേക്ക്‌ ചാഞ്ഞ്‌ കിടക്കുന്നതുമൂലം വെള്ള ത്തിന്റെ മുകള്‍ പരപ്പിലൂടെ ഒഴുകി വരുന്ന മാലിന്യങ്ങ ള്‍കൊമ്പിലെ ഇലച്ചാര്‍ത്തകളില്‍ തട്ടി നില്‌ക്കുന്നുണ്ട്‌.
അതിനാല്‍ കനാലിലെ വെള്ള ത്തില്‍ മുട്ടി നില്‌ ക്കുന്ന മരക്കൊമ്പുകള്‍ മുറിച്ചു മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്‌. കനാലില്‍ മണ്ണും ചെളിയും അടി ഞ്ഞിട്ടുണ്ട്‌.ഇത്‌ വെള്ളം ഒഴുക്കിനെ പ്രതികൂലമായി ബാധിക്കും. ചെറു വിതരണ കനാലു കളും കാടുകയറി മണ്ണിടിഞ്ഞ്‌ ചെളി യടിഞ്ഞ നിലയാ ണ്‌.ഇതു കൂടാതെ കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണി കള്‍ നടത്താത്തത്‌മൂലം മിക്ക ഭാഗത്തും കനാലിന്റെ സിമന്റ്‌ കൊണ്ടുള്ള ലൈനിംഗും അതി ന്‌ മുകളിലെ പ്ലാസ്‌റ്ററിംഗും ഇളകിവെള്ളം തുറന്നു വിട്ടാല്‍ വ്യാപക മായ ചോര്‍ച്ചയും ഉണ്ട്‌.തെന്മലയിലെ ഒറ്റക്കല്ലിലെ തടയ ണയില്‍ ശേഖരി ക്കുന്ന ജലം ഇവി ടെ നിന്നും ഇടതു കര - വലതുകര കനാലിലൂടെ ഏക ദേശം ആയിരം കിലോമീറ്ററോളം വരുന്ന ശ്രൃംഖലകള്‍ വഴി 92 പഞ്ചായത്തുകളില്‍ വെള്ളം എത്തിക്കുന്നത്‌.കാലാകാലങ്ങളായി അറ്റകുറ്റപ്പ ണികള്‍ നടത്താ ത്തത്‌ മൂലം പല കനാല്‍ ഷട്ടറുക ളും തുരുമ്പെടുത്ത്‌ നശിച്ച നിലയിലാണ്‌ .അതിനാല്‍ഇവ ഉയര്‍ത്തിയും താഴ്‌ത്തുകയും ചെയ്‌ത് വെള്ളത്തിന്റെ ഒഴുക്ക്‌ നിയന്ത്രിക്കാന്‍ കഴിയാത്ത സ്‌ഥിതിയുണ്ട്‌.

Ads by Google
Advertisement
Thursday 01 Jan 2026 10.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW