-->
ശബരിമല: മകരവിളക്ക് തീര്‍ത്ഥാടനത്തിന് നടതുറന്ന ശേഷം ശബരിമല ശ്രീധര്‍മ്മശാസ്‌താ ക്ഷേത്രത്തില്‍ നെയ്യഭിഷേകത്തിന് തുടക്കമായി. പുലര്‍ച്ചെ 3.30 മുതല്‍ 7വരെയും തുടര്‍ന്ന് രാവിലെ 8 മുതല്‍ 11 വരെയുമാണ് നെയ്യഭിഷേകം നടന്നത്. അയ്യപ്പനുള്ള മുഖ്യ വഴിപാടാണ് നെയ്യഭിഷേകം. വഴിപാടിന് ശേഷം ശ്രീകോവിലില്‍ നിന്ന് ലഭിക്കുന്ന നെയ്യ് ദിവ്യപ്രസാദമായിട്ടാണ് അയ്യപ്പന്മാര്‍ സ്വീകരിക്കുന്നത്.
ജനുവരി 18 വരെയാണ് തീര്‍ത്ഥാടകര്‍ക്ക് നെയ്യഭിഷേകത്തിനു അവസരം. നടതുറന്നതിനു ശേഷമുള്ള ആദ്യ കളഭാഭിഷേകവും ഇന്നലെ നടന്നു. പ്രധാന വഴിപാടുകളിലൊന്നായ കളഭാഭിഷേകം ഉച്ചപൂജയ്‌ക്ക് മുന്‍പായി 11 മണിക്കാണ് നടക്കുന്നത്.
തന്ത്രി മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ പൂജിച്ച ശേഷം കളഭാഭിഷേകത്തിനുള്ള കളഭകുംഭവുമായി മേല്‍ശാന്തി ഇ ഡി പ്രസാദ് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിനു ചുറ്റും പ്രദക്ഷിണം വച്ചു. തുടര്‍ന്ന് കളഭാഭിഷേകം നടത്തി.