-->
ആലപ്പുഴ: ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരളയുടെ മുന്നോടിയായി കളിക്കാര്‍ക്ക് ആലപ്പുഴയില്‍ വണ്‍ മിനിറ്റ് ടു ഹൂപ്പ് സ്‌കില്‍ ചലഞ്ച് നടത്തും. കെ.ബി.എയുമായി സഹകരിച്ച് സ്‌റ്റാര്‍ട്ടിങ് ഫൈവാണ് ലീഗ് സംഘടിപ്പിക്കുന്നത്. വണ്‍ മിനിറ്റ് ടു ഹൂപ്പില്‍ പങ്കെടുക്കുന്ന കളിക്കാര്‍ക്ക് മാത്രമേ ബാസ്‌കറ്റ്‌ബോള്‍ ലീഗ്‌കേരള (ബി.എല്‍.കെ)യില്‍ പങ്കെടുക്കാന്‍ യോഗ്യത ലഭിക്കൂ. ഒരു മിനിറ്റ് ചലഞ്ചില്‍ ഷൂട്ടിങ്, ഡ്രിബ്ലിങ്, ഡിഫന്‍സ് എന്നിവയാണ് പരീക്ഷിക്കുന്നത്. മികച്ച സ്‌കോര്‍, വേഗത, നിയന്ത്രണം, സര്‍ഗാത്മകത, പ്രതിരോധം, ചടുലത, പ്രതികരണം, ഫുട്‌വര്‍ക്ക് എന്നിവയെല്ലാം വിലയിരുത്തും. 2012 ജനുവരി ഒന്നിനുശേഷം ജനിച്ച അണ്ടര്‍ 14, 2007 ജനുവരി ഒന്നിന് ശേഷം ജനിച്ച അണ്ടര്‍ 19 ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. 275 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഓണ്‍ലൈനായി രജിസ്‌റ്റര്‍ ചെയ്യണം. 2026 ജനുവരി 31-നായിരിക്കും ആലപ്പുഴയിലെ സ്‌കില്‍ ചലഞ്ച്.
വണ്‍ മിനിറ്റ് ടു ഹൂപ്പ് സ്‌കില്‍ ചലഞ്ച് വിശദീകരണ ക്ലാസ് പഴവങ്ങാടി കാര്‍മല്‍ അക്കാദമി ഇം?ീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എ.ഡി.ബി.എ പ്രസിഡന്റ് റോണി മാത്യു ഉദ്‌ഘാടനം ചെയ്‌തു. പി.ആര്‍.ഒ തോമസ് മത്തായി കരിക്കംപള്ളില്‍, സ്‌റ്റാര്‍ട്ടിങ് ഫൈവിലെ പി. ഗോപിക, മാര്‍ട്ടിന വി. തോമസ് എന്നിവര്‍ പങ്കെടുത്തു.