-->
ആലപ്പുഴ: ജീവിത സൗകര്യങ്ങള്‍ ഉണ്ടായിട്ടും ഒറ്റപ്പെട്ടുപോകുന്നവര്‍ക്കായി റിട്ടയര്‍മെന്റ് ഹോമുകളും കമ്മ്യൂണിറ്റി കിച്ചനും ആരംഭിക്കണമെന്ന് ടോക്കിങ് പാര്‍ലറിന്റെ വാര്‍ഷിക സമ്മേളനം. ടോക്കിങ് പാര്‍ലര്‍ സംസ്‌ഥാന കോര്‍ഡിനേറ്റര്‍ ചന്ദ്രദാസ് കേശവപിള്ള പുതുവര്‍ഷ സന്ദേശം നല്‍കി. തിരുവമ്പാടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി. ആര്‍. ജ്യോതി വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു. സംസ്‌ഥാന കോ-ഓര്‍ഡിനേറ്റര്‍ ചന്ദ്രദാസ് കേശവപിള്ള അധ്യക്ഷത വഹിച്ചു.
ആരോഗ്യ സെമിനാര്‍ മുന്‍ എം.പി. ഡോ. കെ.എസ് മനോജ് ഉദ്‌ഘാടനം ചെയ്‌തു. മനസിനും വേണം ഫസ്‌റ്റ് എയ്‌ഡ് എന്ന വിഷയത്തില്‍ കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്‌റ്റ് ഗംഗ കൈലാസും ജെറിയെട്രിക് തെറാപ്പിയില്‍ ഡോ. ഹൃഷി. എന്‍.നായരും ക്ലാസ് എടുത്തു. മുന്‍ കനറാ ബാങ്ക് മാനേജര്‍ കൃഷ്‌ണകുമാര്‍ മൊബൈല്‍ ചീറ്റിങ്ങിനെ പറ്റി ബോധവല്‍ക്കരണം നടത്തി.
കെ.കെ പത്മനാഭപിള്ള പുതുവര്‍ഷ സന്ദേശം പങ്കുവെച്ചു. സിനിമാ സീരിയല്‍ താരം കരുവറ്റ ജയപ്രകാശ് പാട്ടും ചിരിയും പരിപാടി അവതരിപ്പിച്ചു. ഡോ. അച്യുത പണിക്കര്‍ കഥാപ്രസംഗവും ദില്‍ജിന സൂസന്‍ ജോണ്‍, ലളിത സാധുജന്‍, ചന്ദ്രമതി, നസീം തുടങ്ങിയവര്‍ പാട്ടുകള്‍ പാടുകയും ചെയ്‌തു. സുരേഷ് കുമാര്‍ എം, എ.എ.ജലീല്‍, കെ.ബി.സാധുജന്‍, ആന്‍സി ബെഞ്ചമിന്‍, കൊച്ചു ത്രേസ്യ, കൈതവന വാര്‍ഡ് കൗണ്‍സിലര്‍ സൗമ്യരാജ്, മുന്‍ എ.ഡി.എം. സന്തോഷ് കുമാര്‍, വിജ്‌ഞാനപ്രദായിനി ലൈബ്രറി സെക്രട്ടറി എസ്. രാധാകൃഷ്‌ണന്‍, വി.കെ ചന്ദ്രശേഖരന്‍ നായര്‍, ശിശുപാലന്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്. സുഗുണന്‍ കൃതജ്‌ഞത പറഞ്ഞു.