Thursday, March 12, 2026 Last Updated 2 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 10.09 AM

'സമൂഹത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ വരുംതലമുറയില്‍ പ്രതീക്ഷ'

ഏനാത്ത്‌: കുട്ടികള്‍ വരും തലമുറയുടെ ഏറ്റവും വലിയ പ്രതീക്ഷയാണെന്നും, യുവതയുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും സമൂഹത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതാണെന്നും ഡി.ഐ.ജി ആര്‍. നിശാന്തിനി.
കൊട്ടാരക്കര സെന്‍റ്‌ ഗ്രിഗോറിയോസ്‌ കോളേജിലെ എന്‍.എസ്‌.എസ്‌ യൂണിറ്റിന്റെ സപ്‌തദിന സഹവാസ ക്യാമ്പായ യുവഗ്ര 2025 ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അവര്‍.
യുവത ഗ്രാമതയുടെ സമഗ്രതയ്‌ക്കായി എന്ന ആശയം മുന്‍നിര്‍ത്തിയാണ്‌ യുവഗ്ര 2025 ക്യാമ്പ്‌ സംഘടിപ്പിച്ചത്‌.
ക്യാമ്പിന്റെ ഭാഗമായി ആസാദ്‌ സേന, യുവജാഗരണ്‍ , പാലിയേറ്റീവ്‌ കെയര്‍ പ്രവര്‍ത്തനങ്ങള്‍, സര്‍വേ, ബോധവത്‌കരണ ക്ലാസുകള്‍, മാലിന്യമുക്‌ത നിര്‍മാര്‍ജ്‌ജനം, സായന്തനം, കുപ്പായക്കൂട്‌, സ്‌കില്‍ ഡെവലപ്‌മെന്റ്‌ പരിശീലനങ്ങള്‍ തുടങ്ങിയ നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.
പ്രോഗ്രാം ഓഫീസര്‍മാരായ ജി. ആശ, വി. മനു വോളണ്ടിയര്‍ സെക്രട്ടറിമാരായ അനന്ത്‌ കെ. കൃഷ്‌ണ, അതുല്യ ബാലചന്ദ്രന്‍ എന്നിവരോടൊപ്പം എസ്‌. ദിവ്യലക്ഷ്‌മി, എസ്‌. അമല്‍ കൃഷ്‌ണന്‍, എ.എസ്‌. അശ്വനി, വി.ആര്‍. പൗര്‍ണമി, ടി. അഖില്‍, എം.പി. ആദിത്യന്‍, ഡി. സ്‌നേഹ, എസ്‌. പ്രണവ്‌, പി. കാശിനാഥ്‌, കൈലാസ്‌ കൃഷ്‌ണന്‍, നിരഞ്‌ജന്‍, ഗായത്രി ദേവി, ദേവിക, മേഘ മനോഹര്‍, ശരണ്യ, അര്‍ച്ചന എന്നിവര്‍ ക്യാമ്പ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.

Ads by Google
Advertisement
Thursday 01 Jan 2026 10.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW