Friday, March 13, 2026 Last Updated 15 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 10.09 AM

ശബരിമല വിവാദവുമായി പുതുവത്സരത്തിലേക്ക്‌ പത്തനംതിട്ട

പത്തനംതിട്ട: മലയോര ജില്ലയെ ആഗോള പ്രശസ്‌തമാക്കിയ ശബരിമലയുടെ പേരില്‍ ഉണ്ടായ വിവാദമാണ്‌ 2025 കടന്നു പോകുമ്പോഴും ആളിപടരുന്നത്‌.കോടി കണക്കിന്‌ തീര്‍ഥാടകരുടെ അഭയ കേന്ദ്രമായ കാനന ക്ഷേത്രം സ്വര്‍ണ്ണ കൊള്ളയുടെ പേരില്‍ വിവാദ കേന്ദ്രമാക്കിയതാണ്‌ കഴിഞ്ഞ വര്‍ഷം മധ്യത്തോടെ കണ്ടത്‌.ജില്ലയുടെ വികസനത്തിന്‌ തന്നെ ശബരിമലയാണ്‌ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത്‌.
എന്നാല്‍ അടുത്തിടെ ഉണ്ടായ മോഷണ വാര്‍ത്തകള്‍ തെല്ലൊന്നുമല്ല ഭക്‌തരെ വിഷമത്തിലാക്കുന്നത്‌. കോടതി ഇടപെടലിലൂടെയാണ്‌ തട്ടിപ്പ്‌ പുറത്തെത്തിയത്‌.സ്വര്‍ണം പതിച്ച ശബരിമല ശ്രീകോവില്‍ വാതിലിന്‍റെ ഇരുവശങ്ങളിലുമുള്ള ദ്വാരപാലകപ്പാളികളും ചെമ്പ്‌ തകിടുകളും വാതിലിന്‍റെ കട്ടിളയും സംബന്ധിച്ച കോടതിക്ക്‌ ലഭിച്ച കത്തായിരുന്നു ഉറവിടം.ഉണ്ണികൃഷ്‌ണന്‍പോറ്റി ആസൂത്രിതമായി തട്ടിയെടുക്കുകയായിരുന്നു എന്നായിരുന്നു ആദ്യ കണ്ടെത്തല്‍.എന്നാല്‍ ദേവസ്വം ബോര്‍ഡ്‌ മുന്‍ പ്രസിഡന്റും സി.പി.എം നേതാവുമായ എ.പത്മ കുമാറും പ്രതിയായതോടെ ജില്ലയിലും ഇത്‌ കൂടുതല്‍ വിവാദമായി. ആറന്മുള സ്വദേശിയായ പത്മകുമാറിന്റെ അറസ്‌റ്റും നാട്ടിന്‍ പുറങ്ങളില്‍ സജീവ ചര്‍ച്ചക്ക്‌ ഇടയാക്കി. പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമായ പത്മകുമാറിനെതിരെ നടപടി ഉണ്ടാകാത്തതും പുതിയ വര്‍ഷത്തിലും വിവാദം തുടരാന്‍ ഇടയാക്കും.പദ്‌മകുമാറിനെ കൂടാതെ ദേവസം ബോര്‍ഡ്‌ പ്രസിഡണ്ട്‌ ആയിരുന്ന എന്‍.വാസു,അംഗം വിജയകുമാര്‍ ,നിരവധി ഉദ്യോഗസ്‌ഥര്‍,വ്യവസായികള്‍ തുടങ്ങിയവരും ജയിലിലാണ്‌.ശബരിമല റാന്നി കോടതിയുടെ പരിധിയില്‍ ആയിരുന്നതിനാല്‍ തുടക്കത്തില്‍ പ്രതികളെയെല്ലാം എത്തിച്ചിരുന്നത്‌ ഇവിടേക്കാണ്‌.എന്നാല്‍ പിന്നീട്‌ കേസ്‌ കൊല്ലം വിജിലന്‍സ്‌ കോടതിയിലേക്ക്‌ മാറ്റുകയായിരുന്നു.അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ അറസ്‌റ്റുകള്‍ നടക്കുമെന്നും ഇതില്‍ ജില്ലയില്‍ നിന്നുള്ളവരും ഉണ്ടാകുമെന്നും സൂചനയുണ്ട്‌.പുതുവത്സരാരംഭത്തില്‍ തന്നെ പദ്‌മകുമാറിന്‍റെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന സൂചനയും ഉണ്ട്‌.

സന്ദര്‍ശനം ചരിത്രമാക്കി
രാഷ്‌ട്രപതി
. ശബരിമല വിവാദം കൊടുമ്പിരിക്കൊള്ളുമ്പോള്‍ ഭാരത രാഷ്‌ത്രപതിയുടെ ശബരിമല സന്ദര്‍ശനം ചരിത്രമായി മാറുകയായിരുന്നു.ഒരു വനിതാ രാഷ്‌ട്രപതി ശബരിമലയില്‍ എത്തുന്നത്‌ ആദ്യമാണ്‌.ഒരു വനിതാ രാഷ്‌ട്രപതി ശബരിമലയില്‍ എത്തുന്നത്‌ ആദ്യമാണ്‌.പ്രമാടം രാജീവ്‌ഗാന്ധി ഇന്‍ഡോര്‍ സേ്‌റ്റഡിയത്തില്‍ ഹെലികോപ്‌റ്ററിലിറങ്ങിയ രാഷ്‌ട്രപതി റോഡ്‌ മാര്‍ഗമാണ്‌ പമ്പയിലെത്തിയത്‌. ഇവിടെ നിന്നും ഗൂര്‍ഖ ജീപ്പില്‍ ശബരിമലയിലേക്കും.
ഇരുമുടി കെട്ടുമായി അയ്യപ്പ ദര്‍ശനം നടത്തിയ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു മാളികപ്പുറവും സന്ദര്‍ശിച്ചു.വിശിഷ്‌ട വയ്‌ക്തിയുടെ സന്ദര്‍ശനം പ്രമാണിച്ചു്‌ ഭക്‌തര്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
സെമിഫൈനല്‍ കടന്ന്‌
യു.ഡി.എഫ്‌.

നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി നടന്ന സെമി ഫൈനലില്‍ ജില്ലയില്‍ മികച്ച വിജയമാണ്‌ കോണ്‍ഗ്രസിനും യു.ഡി.എഫിനും ലഭിച്ചത്‌.രണ്ട്‌ പതിറ്റാണ്ടുകളായി പിന്നോക്കം നടന്നിരുന്ന കോണ്‍ഗ്രസിന്‌ തിരിച്ചു വരവിന്റെ സാധ്യത ഒരുക്കുന്നതാണ്‌ തദ്ദേശ വിജയം. ത്രിതലത്തില്‍ ജില്ലയില്‍ ആകെയുള്ള അ?ഞ്ച്‌ നിയമസഭ മണ്ഡലങ്ങളിലും മികച്ച വിജയമാണ്‌ ഇവര്‍ക്ക്‌ ലഭിച്ചത്‌.അടുത്തസമയങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ എല്ലാം ലോക്‌സഭയിലേക്ക്‌ മാത്രമാണ്‌ നേട്ടം ഉണ്ടായിരുന്നത്‌. എന്നാല്‍ ഇക്കുറി താഴെ തട്ടില്‍ തന്നെ ലഭിച്ച മുന്‍തൂക്കം നിലനിര്‍ത്തി കൊണ്ടുപോകുക എന്നത്‌ വെല്ലുവിളിയാണ്‌.

വിമാന ദുരന്തത്തില്‍
രഞ്‌ജിത

അഹമ്മദാബാദില്‍ ഇക്കഴിഞ്ഞ ജൂണില്‍ ഉണ്ടായ വിമാന അപകടത്തില്‍ ഉള്‍പ്പെട്ട ഏക മലയാളി പത്തനംതിട്ട ജില്ലയില്‍ നിന്നായിരുന്നു. ഏറെ സ്വപ്‌നങ്ങള്‍ കുടുംബവുമായി പങ്കിട്ട്‌ മടങ്ങിയ കോയിപ്പുറം പുല്ലാട്‌ കുറങ്ങഴക്കാവ്‌ കൊഞ്ഞോണ്‍ രഞ്‌ജിത ജി. നായര്‍ എന്ന 39 കാരിയാണ്‌ ദുരന്തത്തില്‍ അകപ്പെട്ടത്‌. യു.കെയില്‍ നഴ്‌സായിരുന്ന രഞ്‌ജിത നാട്ടിലേക്ക്‌ മടങ്ങി വരാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടപടികള്‍ പൂര്‍ത്തിയാക്കാനാണ്‌ ചുരുങ്ങിയ ദിവസത്തെ അവധിയില്‍ എത്തിയത്‌.വൈകാതെ തിരികെ എത്താം എന്ന്‌ വാക്ക്‌ നല്‍കി പോയെങ്കിലും അപകടം ഒഴിവാക്കാനായില്ല.ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ബന്ധുക്കളുടെ ഡി.എന്‍.എ പരിശോധനയിലൂടെയാണ്‌ മൃതദേഹം തിരിച്ചറിഞ്ഞതും പിന്നീട്‌ നാട്ടില്‍ എത്തിച്ചു്‌ സംസ്‌കാരം നടത്തിയതും.നാട്ടുകാരും ബന്ധുക്കളും ഇപ്പോഴും ഈ അപ്രതീക്ഷിത വിട വാങ്ങലിന്റെ ഞെട്ടലിലാണ്‌.
25 വിട നല്‍കിയവരില്‍
പ്രമുഖരും

2026 ലേക്ക്‌ കടക്കാന്‍ ഒരുദിവസം മാത്രം ബാക്കി നില്‍ക്കെ വിടവാങ്ങിയവരില്‍ പ്രമുഖ മോഹന്‍ലാലിന്റെ മാതാവ്‌ ശാന്ത കുമാരിയാണ്‌.ഇലന്തൂര്‍ പുന്നക്കല്‍ കുടുംബാംഗമാണ്‌ ഇവര്‍.ജില്ലയില്‍ നിന്നുള്ള ന്യായാധിപന്മാരില്‍ പ്രമുഖനായിരുന്ന ഹൈക്കോടതി മുന്‍ ജഡ്‌ജി പി.ഡി. രാജന്‍ ആറന്മുള സ്വദേശിയാണ്‌ .
കോണ്‍ഗ്രസിന്റെ യുവ മുഖം എം.ജി. കണ്ണന്‍റെ മരണം സംഘടനക്കും നാടിനും നഷ്‌ടമാണ്‌ ഉണ്ടാക്കിയത്‌. അടൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയായിരുന്ന കണ്ണന്‍.

Ads by Google
Advertisement
Thursday 01 Jan 2026 10.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW