-->
കോഴഞ്ചേരി: തിരുവഭരണ പാതയിലെ ഒറ്റ മരങ്ങളും മുറിച്ചു മാറ്റരുത് എന്ന സര്‍ക്കാര്‍ ഉത്തരവ് ലംഘിക്കുന്നതായി ആക്ഷേപം. പാത കടന്നു പോകുന്ന പതിനൊന്നു വില്ലേജിലും മരങ്ങള്‍ കടത്തുന്നതായാണ് പരാതി ഉയരുന്നത്. റാന്നി വില്ലേജില്‍ കയ്യേറ്റം കണ്ടെത്തി അതിലുള്ള മരങ്ങളുടെ ലിസ്‌റ്റ്, മറ്റ് സ്വത്തുക്കളുടെ കണക്കുകള്‍ എന്നിവ ഉള്‍പ്പെടെ രേഖപ്പെടുത്തി, രജിസ്‌റ്ററില്‍ സൂക്ഷിച്ചിട്ടുണ്ട് .
എന്നാല്‍ പഞ്ചായത്തിന് ലഭിച്ച ഫയലില്‍ പട്ടിക ഉള്ളപ്പോള്‍ തിരുവാഭരണ പാതയിലെ ഏറ്റവും വലിയ തേക്ക് മരമാണ് അനുമതി യില്ലാതെ മുറിച്ചിട്ടത്. 70 ക്യുബിക്കടിയില്‍ കൂടുതലുള്ള തേക്ക് മരമാണ് മുറിച്ചത്. അപകടകരമായി നിന്നാല്‍ മാത്രമേ, ഫോറസ്‌ററ് ഉദ്യോഗസ്‌ഥരുടെ നിര്‍ദ്ദേശപ്രകാരം തിരുവാഭരണ പാതയിലെ മരങ്ങള്‍ മുറിക്കുവാന്‍ പാടുള്ളു എന്ന നിയമം നിലനില്‍ക്കുകയാണ്. അതിരുകള്‍ കൃത്യമായി രേഖപ്പെടുത്തി വസ്‌തു ഉടമകള്‍ക്ക് നല്‍കാത്തത് കാരണം അവരും ബുദ്ധിമുട്ടിലാണ്.
കേസും, നഷ്‌ടപരിഹാരവുമായി വസ്‌തു ഉടമകള്‍ നിയമ നടപടികളിലേക്ക് അകപ്പെടുകയാണ്.
സര്‍ക്കാര്‍ ലിസ്‌റ്റ് ചെയ്‌ത് മഹസര്‍ തയ്യാറാക്കിയവയാണ് ഈ വൃക്ഷങ്ങളും, വസ്‌തുക്കളും. എല്ലാ വില്ലേജുകളും എടുത്തിട്ടുള്ള മരങ്ങളുടെ ലിസ്‌റ്റ് പുനപരിശോധന നടത്തി,മരങ്ങള്‍ കടത്തിയവര്‍ക്ക് എതിരെനിയമ നടപടി സ്വീകരിക്കണം എന്ന് തിരുവഭരണ പാത സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി പ്രസാദ് കുഴികാല, സുധാകരന്‍ പിള്ള, മനോജ് കൊഴഞ്ചേരി, കെ ആര്‍ സന്തോഷ് കുമാര്‍, കെ ആര്‍.സോമരാജന്‍ പാതയില്‍ മരം മുറിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.