-->
പത്തനംതിട്ട: നവകേരള പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍ തേടി സംസ്‌ഥാന സര്‍ക്കാര്‍ നിയോഗിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ ഇന്ന് മുതല്‍ വീടുകളിലെത്തും. നവകേരളം സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായാണ് വീടുകള്‍ സന്ദര്‍ശിക്കുന്നത്.
ജനങ്ങളില്‍ നിന്ന് വികസന നിര്‍ദ്ദേശങ്ങളും ആശയങ്ങളും ലഭ്യമാക്കുവാനും ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച അഭിപ്രായം ആരായുവാനും പ്രാദേശികമായി വികസന ആവശ്യങ്ങള്‍ മനസിലാക്കി ആസൂത്രണം നടത്തുവാനും അഭിപ്രായം സമാഹരിക്കാനുമാണ് പദ്ധതി നടപ്പാക്കുന്നത്.
എല്ലാവീടുകളും സന്ദര്‍ശിച്ച് വികസന നിര്‍ദേശങ്ങള്‍ സ്വീകരിച്ച് നാടിന്റെ ഭാവി മികവുറ്റതാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഇതിനായി പ്രത്യേകം പരിശീലനം നേടിയ സന്നദ്ധ പ്രവര്‍ത്തകരാണ് വീടുകളിലെത്തുക. സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം ജില്ലയില്‍ വിവിധ തദ്ദേശസ്‌ഥാപന തലത്തില്‍ പു രോഗമിക്കുന്നു.
വിവിധ മേഖലകളില്‍ വ്യക്‌തിമുദ്ര പതിപ്പിച്ചവരുടെ വീടുകളില്‍ നിന്ന് വിവരശേഖരണം തുടങ്ങും. സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡുമായാണ് സന്നദ്ധ പ്രവര്‍ത്തകരെത്തുന്നത്.ജില്ലാ കലക്‌ടര്‍ എസ് പ്രേം കൃഷ്‌ണന്‍ ചെയര്‍പേഴ്‌സണായുള്ള ജില്ലാതല സമിതിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ന്ഥ