Sunday, March 15, 2026 Last Updated 2 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 10.07 AM

കൊയ്‌ത്തുപാട്ടിന്റെ ആരവത്തോടെ കട്ടമുടിയില്‍ 2025ന്‌ തിരശീലവീണു

uploads/news/2026/01/818500/2.jpg

അടിമാലി: പലയിടത്തും നെല്‍ക്കൃഷിയും കൊയ്‌ത്തുപാട്ടുകളുമെല്ലാം വിസ്‌മൃതിയിലായപ്പോഴും ഇടുക്കി കട്ടമുടിയില്‍ കൊയ്‌ത്ത് ഉത്സവത്തോടെ 2025ന്‌ തിരശീല വീണു. അടിമാലി ഗ്രാമപഞ്ചായത്തിലെ മുതുവാന്‍ ആദിവാസി ഉന്നതിയായ കട്ടമുടിയിലാണ്‌ ആഘോഷമായ കൊയ്‌ത്തുല്‍സവം സംഘടിപ്പിച്ചത്‌.
മൂന്നു പതിറ്റാണ്ടുകളായി തരിശായി കിടന്നിരുന്ന പാടശേഖരം ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ്‌ നെല്‍ക്കൃഷി സജീവമാക്കിയത്‌. അടിമാലി കൃഷിഭവന്റെയും ഗ്രാമ പഞ്ചായത്തിന്റെയും ഏകോപനത്തിലൂടെയാണ്‌ കൃഷിയോഗ്യമാക്കിയത്‌. പ്രദേശത്തെ കര്‍ഷകര്‍ സംഘടിച്ച്‌ പുതിയ പാടശേഖരസമിതി രൂപീകരിച്ച്‌ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. പൂര്‍ണമായും മനുഷ്യാധ്വാനത്താല്‍ ഈ തരിശുഭൂമികള്‍ കൃഷിയോഗ്യമാക്കുന്നതിലൂടെ ഈ വര്‍ഷം 29 കര്‍ഷകര്‍ 12 ഏക്കറില്‍ നെല്‍കൃഷി തിരിച്ചുകൊണ്ടുവന്നു.
കൃഷിവകുപ്പിന്റെ പ്രകൃതി കൃഷി പദ്ധതിയിലേക്ക്‌ പ്രദേശം തെരഞ്ഞെടുക്കുകയും പൂര്‍ണമായും പ്രകൃതി കൃഷിരീതികള്‍ അവലംബിച്ചാണ്‌ ഇപ്രാവശ്യം നെല്‍ക്കൃഷി ചെയ്‌തത്‌. അഡ്വ. എ. രാജ എം.എല്‍.എ കൊയ്‌ത്തുത്സവം ഉദ്‌ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബു പി. കുര്യാക്കോസ്‌ മുഖ്യപ്രഭാഷണം നടത്തി.
വൈസ്‌ പ്രസിഡന്റ്‌ റൈഹാനത്ത്‌ ഷുക്കൂര്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ ഉഷാ രാമകൃഷ്‌ണന്‍, വാര്‍ഡ്‌ മെമ്പര്‍ എം.പി അലിയാര്‍, ഗ്രാമപഞ്ചായത്ത്‌ ഭരണസമിതി അംഗങ്ങള്‍, വിവിധ വകുപ്പ്‌ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Thursday 01 Jan 2026 10.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW