-->
നെടുങ്കണ്ടം: രണ്ടാം നെടുങ്കണ്ടം കപ്പ് ഫുട്‌ബോള്‍ കേരളാ പോലീസിന്. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കേരളപോലീസ് ഇത്തവണയും കിരീടം നിലനിര്‍ത്തി. നെടുങ്കണ്ടം പഞ്ചായത്ത് ഫ്‌ളഡ്‌ലിറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍
പി.എഫ്.സി കേരളയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരള പോലീസ് ചാമ്പ്യന്‍മാരായത്. സുജില്‍, ഷഹനാസ് എന്നിവരാണ് കേരളാ പോലീസിനായി ഗോള്‍ നേടിയത്.
ജംഷീദിന്റെ നേതൃത്വത്തില്‍ നിരവധി സന്തോഷ് ട്രോഫി താരങ്ങളുമായി ഇറങ്ങിയ പോലീസ് ടീമിനെതിരെ മത്സരം തുടങ്ങി 14-ാം മിനിറ്റില്‍ അഭിനവ് പി.എഫ്. സി ക്കായി ആദ്യഗോള്‍ നേടി. തുടര്‍ന്ന് നടന്ന വാശിയേറിയ മത്സരത്തില്‍ കേരള പോലീസിന്റെ രണ്ട് കളിക്കാരും പി. എഫ്. സി കേരളയുടെ ഗോവന്‍ പരിശീലകന്‍ വാമന്‍ രോഹിദാസ് ചാനും റഫറിയുടെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
ഒന്നാം സ്‌ഥാനം നേടിയ കേരളാ പോലീസിന് 50000 രൂപായുടെ ക്യാഷ് പ്രൈസും എന്‍.എസ്.എ എവര്‍റോളിംഗ് ട്രോഫിയും റണ്ണേഴ്‌സ് അപ്പായ പിഎഫ്‌സി കേരളാ ടിമിന് 30000 രൂപയും എവര്‍ റോളിംഗ് ട്രോഫിയും ലഭിച്ചു. മത്സരത്തില്‍ മികച്ച ഗോള്‍ കീപ്പറായി പി. എഫ്. സി കേരളയുടെ ഗോളി ഫൈസല്‍ നെ തിരഞ്ഞെടുത്തപ്പോള്‍ മികച്ച കളിക്കാരനായി കേരളാ പോലീസിന്റെ സുജില്‍ എന്‍.എസ് നെ തിരഞ്ഞെടുത്തു.
ടൂര്‍ണമെന്റില്‍ മാച്ച് കമ്മീഷണറായി കെ.എഫ്. എ യുടെ രാമചന്ദ്രന്‍ നായരും മത്സരം നിയന്ത്രിച്ചത് നാഷണല്‍ റഫറിമാരായ ജസ്‌റ്റിന്‍ജോസ്, ജഹാന്‍ പി.എച്ച്, മിഥുന്‍, അജയ് കൃഷ്‌ണ എന്നിവരുമായിരുന്നു.
നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബുദ്ദീന്‍ ഈട്ടിക്കല്‍, അഡ്വ. എം.എന്‍. ഗോപി, സജീവ് ആര്‍. നായര്‍, സേനാപതി വേണു, റെയ്‌സണ്‍ പി ജോസഫ്, കെ എസ് രാധാകൃഷ്‌ണന്‍, റെജിമോന്‍ പുതുപ്പള്ളിക്കരയില്‍, യുനസ് സിദ്ധിഖ്, പി.കെ. ഷാജി, സൈജു ചെറിയാന്‍ എന്നിവര്‍ വിജയികളായ ടീമുകള്‍ക്ക് ട്രോഫിയും കൃാഷ് അവാര്‍ഡും നല്‍കി.