-->
മൂലമറ്റം: നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടും ഓട്ടോറിക്ഷകള്‍ തകര്‍ന്നിട്ടും യാത്ര ക്കാര്‍ക്ക് പരുക്കേറ്റിട്ടും പോസ്‌റ്റ് മാറ്റിയിടാന്‍ വൈദ്യുതി ബോര്‍ഡ് തയ്യാറാകുന്നില്ല. മൂലമറ്റം കോട്ടമല റോഡില്‍ മുള്ളന്‍കൊല്ലി കള്ള് ഷാപ്പു മുതല്‍ ജനന്തര്‍ സിറ്റി വരെ കുത്തിറക്കമാണ്.
രണ്ട് തവണ ഇവിടെ ഓട്ടോറിക്ഷകള്‍ അപകടത്തല്‍പ്പെടുകയും ആള്‍ക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തു. ഒരു വശത്ത് മാവും ഒരു വശത്ത് വൈദ്യുതി പോസ്‌റ്റുമാണ്. പോസ്‌റ്റ് മാറ്റിയിടാന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും വൈദ്യുതി ബോര്‍ഡ് തയാറായിട്ടില്ല. ഈ റോഡിന് പൊതുവേ വീതി കുറവും നല്ല ഇറക്കവുമാണ്.രണ്ട് വാഹനങ്ങള്‍ ഒന്നിച്ചുവന്നാല്‍ അപകടം ഉറപ്പാണെന്ന് നാട്ടുകാര്‍ പറയുന്നു.