Sunday, March 15, 2026 Last Updated 21 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 10.07 AM

ബൈസണ്‍വാലി ഇല്ലിസിറ്റിയില്‍ റോഡിന്റെ വശം ഇടിഞ്ഞു; യാത്രക്കാര്‍ക്ക്‌

കുഞ്ചിത്തണ്ണി: കോടികണക്കിനു രൂപ മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കിയ പൊതുമരാമത്ത്‌ വകുപ്പിന്റെ റോഡിനടിവശം ഇടിഞ്ഞുവീണ്‌ യാത്രക്കാര്‍ക്ക്‌ ഭീഷണിയായി ഒന്നരവര്‍ഷം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കുന്നില്ല. ചെമ്മണ്ണാര്‍ ഗ്യാപ്പ്‌ റോഡില്‍ ബൈസണ്‍വാലി പഞ്ചായത്തില്‍ ഇല്ലിസിറ്റി ഭാഗത്താണ്‌ 20 മീറ്റര്‍ നീളത്തില്‍ 10 മീറ്റര്‍ താഴ്‌ചയില്‍ റോഡിന്റെ സൈഡ്‌ ടാറിംഗിനോട്‌ ചേര്‍ന്ന്‌ ഇടി ഞ്ഞുപോയത്‌.
സ്‌കൂള്‍ ബസുകളും കെ.എസ്‌.ആര്‍.ടി.സി ബസുള്‍പ്പെടെയുള്ള നിരവധി വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്‌ സൈഡ്‌ ഇടിഞ്ഞതോടുകൂടി ഒരു വാഹനത്തിനുമാത്രമേ കടന്നുപോകുവാന്‍ സാധിക്കുകയുള്ളൂ. റോഡിന്റെ സൈഡ്‌ ഇടിഞ്ഞതിനുതാഴെ പതിനഞ്ചോളം വീട്ടുകാര്‍ നടന്നുപോയിരുന്ന നടപ്പുവഴിയുണ്ടായിരുന്നു. ഈ നടപ്പു വഴിയിലേക്കാണ്‌ പ്രധാന റോഡിന്റെ സൈഡ്‌ ഇടി ഞ്ഞുവീണത്‌. ഇതോടെ നടന്നുപോകുന്നവര്‍ക്ക്‌ വഴിയില്ലാതെയായി. അപകട മുന്നയിപ്പു ബോര്‍ഡ്‌ സ്‌ഥാപിച്ചതല്ലാതെ യാതൊന്നും കരാറുകാരന്‍ ചെയ്‌തിട്ടില്ല. ഇതുപോലെ രാജാക്കാട്‌ ടൗണിനു സമീപം റോഡ്‌ സൈഡ്‌ ഇടിഞ്ഞ്‌ വീണിട്ട്‌ വര്‍ഷങ്ങളായിട്ടും നടപടിയില്ല.

Ads by Google
Advertisement
Thursday 01 Jan 2026 10.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW