-->
മൂലമറ്റം: പഞ്ചായത്തംഗം നാടിന് മാതൃകയായി. ഗതാഗതയോഗ്യമല്ലാതെ കിടന്ന ഇലപ്പള്ളി അനൂര്‍ ആദിവാസി കോളനിയിലേക്ക് റോഡ് നടന്നുപോകാന്‍ പോലും പറ്റാത്ത അവസ്‌ഥയായിരുന്നു. ഇവിടെ രണ്ടു മൂന്ന് കിടപ്പുരോഗികളും ഉണ്ടായിരുന്നു.
അവരെ ആശുപത്രിയില്‍ എത്തിക്കാന്‍പോലും എടുത്ത് കൊണ്ടുപോകേണ്ട അവസ്‌ഥയായിരുന്നു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് മെമ്പര്‍ പി.ഡി.സുമോന്റെ നേതൃത്വത്തില്‍ ദുരിത അവസ്‌ഥയ്‌ക്ക് താല്‍ക്കാലിക പരിഹാരമായി ജെ.സി.ബി.യും ടിപ്പറും ഉപയോഗിച്ച് മണ്ണെടുത്ത് റോഡില്‍ നിരത്തി താല്‍ക്കാലിക പരിഹാരമാക്കി.
സര്‍ക്കാര്‍ പണവും പഞ്ചായത്ത് വിഹിതവും എത്തുന്നത് നോക്കിനില്‍ക്കാതെ സ്വന്തമായി പണം മുടക്കിയാണ് ഈ പ്രവൃത്തി നടത്തിയത്. ഈ റോഡിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് തല്‍ക്കാലം ആശ്വാസമായി.