-->
ചേര്‍ത്തല: നഗരത്തെ ആശങ്കയിലാക്കി വീണ്ടും തീപിടുത്തം. ഡി.പി കവലയ്‌ക്കു സമീപത്തെ കെ.എസ്.ഇ.ബി ട്രാന്‍സ്‌ഫോര്‍ മറിനാണ് തീപിടിച്ചത്. കഴിഞ്ഞ ദിവസം നഗരത്തില്‍ കെ.എസ്.ആര്‍.ടി.സി സ്‌റ്റാന്‍ഡിനു സമീപം ബേക്കറിയില്‍ തീപിടുത്തമുണ്ടായിരുന്നു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് ട്രാന്‍സ്‌ഫോര്‍മറില്‍ തീപിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ചെറുതായി തീ കണ്ടതിനു പിന്നാലോ ആളികത്തുകയായിരുന്നു. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്. പോലീസും കെ.എസ്.ഇ.ബി അധികൃതരും സ്‌ഥലത്തെത്തിയിരുന്നു. തീപിടുത്തത്തെ തുടര്‍ന്നു തടസപെട്ട വൈദ്യുതി വിതരണം വൈകിയാണ് പുനരാരംഭിച്ചത്.