Sunday, March 15, 2026 Last Updated 1 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 10.06 AM

മെഡിസെപ്പ്‌ പ്രീമിയം തുക വര്‍ധനയ്‌ക്കെതിരേ കെ.പി.എസ്‌.ടി.എ. പ്രതിഷേധം

uploads/news/2026/01/818489/1.jpg

ആലപ്പുഴ: മെഡിസെപ്‌ പദ്ധതിയുടെ പ്രീമിയം തുക വര്‍ധിപ്പിച്ചതിനെതിരെ കേരള പ്രദേശ്‌ സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്‌ടര്‍ ഓഫീസിന്‌ മുന്നില്‍ വിചാരണ സദസ്‌ സംഘടി പ്പിച്ചു. മെഡിസെപ്‌ പദ്ധതിയില്‍ നിലവാരമുള്ള ആശുപത്രികള്‍ ഒന്നും തന്നെ ലിസ്‌റ്റ് ചെയ്യപ്പെടാതിരിക്കുകയും ആശുപത്രി ചെലവിന്റെ 50 ശതമാനം പോലും ആശുപത്രികള്‍ ഇന്‍ഷുറന്‍സിലൂടെ ഇളവ്‌ ചെയ്യാതിരിക്കുകയും ചെയ്‌തിട്ടും ജീവനക്കാരുടെ പ്രീമിയം ക്രമാതീതമായി വര്‍ധിപ്പിക്കുന്നത്‌ ജീവനക്കാരെ കൊള്ളയടി ക്കലാണെന്ന്‌ പ്രതിഷേധ സദസ്‌ ഉദ്‌ഘാടനം ചെയ്‌ത കെ.പി.എസ്‌.ടി.എ സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ ബി.ബിജു അഭിപ്രായപ്പെട്ടു.
രണ്ട്‌ ജീവനക്കാരും രണ്ട്‌ പെന്‍ഷന്‍കാരുമുള്ള ഒരു കുടുംബത്തില്‍നിന്നും മുപ്പതിനായിരം രൂപയോളം ആരോഗ്യ ഇന്‍ഷുറന്‍സ്‌ ഇനത്തില്‍ പിരിച്ചെടുക്കുമ്പോഴും നിലവാരമുള്ള പ്രൈവറ്റ്‌ ആശുപത്രികളിലെല്ലാം ചികിത്സാ സൗകര്യം ഒരുക്കുന്നതിനും ചെലവായ തുക മുഴുവന്‍ നല്‍കുന്നതിനും സര്‍ക്കാര്‍ തയാറാകുന്നില്ല. ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി പ്രീമിയം തുക അറുപത്‌ ശതമാനത്തോളം വര്‍ധിപ്പിക്കുകയും ചെയ്‌തു.
ഇതിനെതിരെ സംസ്‌ഥാന സമിതിയുടെ ആഹ്വാനപ്രകാരം എല്ലാ വിദ്യാഭ്യാസ ഉപഡയറക്‌ടര്‍ ഓഫീസുകള്‍ക്ക്‌ മുന്നിലും കെ.പി.എസ്‌.ടി.എ വിചാരണ സദസ്‌ സംഘടിപ്പിച്ചു.ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്‌ടര്‍ ഓഫീസിന്‌ മുന്നില്‍ നടന്ന സമരത്തില്‍ ജില്ലാ പ്രസിഡന്റ്‌ കെ.ഡി അജിമോന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ.ആര്‍ ഉദയകുമാര്‍ സ്വാഗതം ആശംസിച്ചു.
സംസ്‌ഥാന സെക്രട്ടറിമാരായ ജോണ്‍ ബോസ്‌കോ, ആര്‍.തനുജ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി സംസ്‌ഥാന നിര്‍വാഹക സമിതിയംഗങ്ങളായ കെ.രഘുകുമാര്‍, മിനി മാത്യു, ബിനോയ്‌ വര്‍ഗീസ്‌, ശ്രീഹരി.വി, എസ്‌. അമ്പിളി, റവന്യൂ ജില്ലാ ട്രഷറര്‍ രാജീവ്‌ കണ്ടല്ലൂര്‍, സംസ്‌ഥാന കമ്മിറ്റി അംഗങ്ങളായ ജോണ്‍ ബ്രിട്ടോ, പ്രകാശ്‌ തോമസ്‌, സംസ്‌ഥാന കൗണ്‍സിലര്‍മാരായ ഷെര്‍ലി തോമസ്‌, പ്രമോദ്‌ ജേക്കബ്‌, വിവേക്‌ കെ. എസ്‌ എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Thursday 01 Jan 2026 10.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW