Friday, March 13, 2026 Last Updated 6 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 10.05 AM

ചേര്‍ത്തലയിലെ തോല്‍വി നേതാക്കളുടെ കഴിവുകേട്‌ മൂലം; കെ.പി.സി.സി. പ്രസിഡന്റിന്‌ പരാതി നല്‍കി

ചേര്‍ത്തല: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മറ്റെല്ലാ നഗരസഭകളിലും യു.ഡി.എഫ്‌ തിളക്കമാര്‍ന്ന വിജയം നേടിയിട്ടും ചേര്‍ത്തല നഗരസഭയിലെ അടക്കം കനത്ത തോല്‍വിക്ക്‌ കാരണമായത്‌ നേതാക്കളുടെ കഴിവുകോട്‌ മൂലമാണെന്ന പരാതി യുമായി ഒരു വിഭാഗം രംഗത്ത്‌.
സംസ്‌ഥാനത്തു കോണ്‍ഗ്രസ്‌ മികച്ച വിജയം നേടി യപ്പോള്‍ ചേര്‍ത്തലയില്‍ ഉണ്ടായ തിരിച്ചടിക്ക്‌ കാരണം ചില നേതാക്കളുടെ അനാവശ്യ ഇടപെടലും ഗ്രൂപ്പ്‌ താല്‍പ്പര്യങ്ങളുമാണെന്നും ഇത്തരക്കാരെ മാറ്റി നിര്‍ത്തി വിശദമായ അന്വേഷണം നടത്തി നിയമസഭ തെരഞ്ഞെടുപ്പിന്‌ മുന്‍പ്‌ പകരം സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ട്‌ കെ.പി.സി. സി പ്രസിഡന്റ്‌ സണ്ണി ജോസഫിനും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണു ഗോപാലിനും പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശനും പരാതി നല്‍കി.
മെറിറ്റ്‌ അടിസ്‌ഥാ നത്തില്‍ വാര്‍ഡ്‌ കമ്മിറ്റികള്‍ നല്‍കിയ സ്‌ഥാനാര്‍ഥികളെ ജയസാധ്യത കണക്കാക്കി പരിഗണിക്കാനായിരുന്നു നിര്‍ദേശമെങ്കിലും ഇതു പാലിക്കപ്പെട്ടില്ലെന്നും തര്‍ക്കമുണ്ടായ ഇടങ്ങളില്‍ പ്രാദേശിക നേതാക്കളുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാതെ ധിക്കാരവും ധാര്‍ഷ്‌ട്യവും നിറഞ്ഞ തീരുമാനമെടുത്തെന്നും ഇത്‌ തര്‍ക്കമുണ്ടായ വാര്‍ഡുകളും പാര്‍ട്ടിയുടെ കുത്തക വാര്‍ഡുകളും കൈവിട്ടു പോകുന്നതിന്‌ കാരണമായെന്നാണ്‌ ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍.
സ്‌ഥാനാര്‍ഥി നിര്‍ണയത്തിനു ശേഷം വാര്‍ഡുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും വീഴ്‌ചയുണ്ടായി. മേല്‍നോട്ട ചുമതലയുണ്ടായിരുന്നവര്‍ കാര്യമായ ഇടപെടല്‍ നടത്തിയില്ലെന്നും വിമര്‍ശനമുണ്ട്‌. തെരഞ്ഞെടുപ്പ്‌ ഫലം വരുന്നതിന്‌ മുന്‍പ്‌ ഉന്നത നേതാവ്‌ ചേര്‍ത്തലയില്‍ വിജയ സാധ്യതയില്ലെന്ന തരത്തില്‍ പ്രതികരണം നടത്തിയതായും അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

Ads by Google
Advertisement
Thursday 01 Jan 2026 10.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW