Friday, March 13, 2026 Last Updated 7 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 10.05 AM

പച്ചക്കറി വ്യാപാരിയുടെ മരണം: ഡയാലിസിസിനെത്തുടര്‍ന്നുണ്ടായ അണുബാധയെന്ന്‌ വീട്ടുകാര്‍

ഹരിപ്പാട്‌: നഗരത്തിലെ പ്രമുഖ പച്ചക്കറി വ്യാപാരിയായിരുന്ന വെട്ടുവേനി ചക്കനാട്ട്‌ രാമചന്ദ്രന്‍ (60) മരിച്ചത്‌ ഹരിപ്പാട്‌ താലൂക്ക്‌ ആശുപത്രിയില്‍ ഡയാലിസിസിനിടയില്‍ ഉണ്ടായ അണുബാധയെ തുടര്‍ന്നാണെന്ന്‌ ബന്ധുക്കള്‍. തിങ്കളാഴ്‌ച രാവിലെയാണ്‌ രാമചന്ദ്രനെ ഡയാലിസിസിന്‌ ഹരിപ്പാട്‌ ആശുപത്രിയില്‍ കൊണ്ടുവന്നത്‌.
ഒരേസമയം 7 പേര്‍ക്കാണ്‌ ഡയാലിസിസ്‌ നടത്തുന്നത്‌. ഒരാളൊഴികെ ബാക്കിഉള്ളവര്‍ക്ക്‌ അസ്വസ്‌ഥത ഉണ്ടായതിനെ തുടര്‍ന്ന്‌ ഡയാലിസിസ്‌ നിര്‍ത്തിവെച്ചു.
രാമചന്ദ്രനെ പിന്നീട്‌ രാവിലെ 7.30 മുതല്‍ വൈകിട്ട്‌ 5 വരെ ഡോക്‌ടറുടെ നിര്‍ദേശപ്രകാരം ഒബ്‌സെര്‍വേഷന്‍ റൂമില്‍ കിടത്തുകയും ചെയ്‌തു. പിന്നീട്‌ അണുബാധയുണ്ടായി എന്ന്‌ പറഞ്ഞതിനെ തുടര്‍ന്ന്‌ വണ്ടാനം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ റഫര്‍ ചെയ്യുകയും അവിടേക്ക്‌ കൊണ്ടുപോകുകയും ചെയ്‌തു. എന്നാല്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഐ.സി.യു ഒഴിവില്ലാത്തതിനെ തുടര്‍ന്ന്‌ അവിടെ നിന്നും തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക്‌ കൊണ്ടുപോവുകയും അവിടെ പ്രവേശിപ്പിച്ച്‌ ചികിത്സ തുടരുന്നതിനിടയില്‍ ഇന്നലെ പുലര്‍ച്ചെ മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ ആരോഗ്യമന്ത്രി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, താലൂക്ക്‌ ആശുപത്രി സൂപ്രണ്ട്‌, പൊലിസ്‌ അധികാരികള്‍എന്നിവര്‍ക്ക്‌ പരാതി നല്‍കുമെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു.

Ads by Google
Advertisement
Thursday 01 Jan 2026 10.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW