Friday, March 13, 2026 Last Updated 41 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 10.05 AM

മധ്യവയസ്‌കനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്‌റ്റില്‍

ആലപ്പുഴ: മധ്യവയസ്‌കനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്‌റ്റില്‍. കഞ്ഞിക്കുഴി പഞ്ചായത്ത്‌ ഏഴാം വാര്‍ഡില്‍ കളത്തിവീട്‌ എസ്‌.എന്‍ പുരം.പി.ഒ യില്‍ ജിഷ്‌ണു ഭവനത്തില്‍ ജിഷ്‌ണുവി(27)നെ ആണ്‌ മാരാരിക്കുളം പോലീസ്‌ അറസ്‌റ്റ്ചെയ്‌തത്‌. കഞ്ചാവ്‌ ഉപയോഗിക്കുന്നുണ്ടെന്നുള്ള കാര്യം മറ്റുള്ളവരോട്‌ പറഞ്ഞു എന്നുള്ള കാരണത്താല്‍ 68 വയസുള്ളയാളെ കുത്തി കൊലപ്പെടുത്തവാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്‌ ജീഷ്‌ണു.
29ന്‌ രാത്രി 10 ഓടെ മാരാരിക്കുളം കാരിക്കുഴി മഹാവിഷ്‌ണു ക്ഷേത്രത്തിന്‌ കിഴക്കുവശത്തുള്ള ഗംഗാ വയനശാലയ്‌ക്ക് സമീപം പ്രതി കഞ്ചാവ്‌ ഉപയോഗിക്കുന്നുണ്ടെന്നുള്ള കാര്യം മറ്റുള്ളവരോട്‌ പറഞ്ഞു എന്നുള്ള വിരോധത്താല്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ്‌ പിന്‍തുടര്‍ന്ന്‌ അമ്പലപ്പുഴയില്‍ 30ന്‌ മാരാരിക്കുളം പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.
പ്രതിയുടെ ആക്രമണത്തില്‍ ഇടത്‌ വാരിയെല്ലിന്‌ താഴെ ആഴത്തിലുള്ള രണ്ട്‌ മുറിവും വലത്‌ തോളിന്‌ മുകളില്‍ ആഴത്തിലുള്ള ഒരു മുറിവും കൂടാതെ കൈവിരലുകള്‍ക്കും പരുക്കേറ്റ മധ്യവയസ്‌കന്‍ ഗുരുതരാവസ്‌ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരുകയാണ്‌. പ്രതിയ്‌ക്ക് 15 വയസ്‌ മാത്രമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ട്‌ പോയതിന്‌ കൊല്ലം കരുനാഗപ്പള്ളി പോലീസ്‌ സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസിലേക്ക്‌ വാറണ്ട്‌ നിലവിലുണ്ട്‌. മാരാരിക്കുളം പോലീസ്‌ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ മോഹിത്‌.പി.കെ, സബ്‌ ഇന്‍സ്‌പെക്‌ടര്‍മാരായ അജികുമാര്‍, രംഗപ്രസാദ്‌, എ.എസ്‌.ഐ മിനി, മജ്‌ഞുഷ, സി.പി.ഒ മാരായ രതീഷ്‌ എന്നിവര്‍ ഉള്‍പ്പെട്ട പോലീസ്‌ സംഘമാണ്‌ പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌.

Ads by Google
Advertisement
Thursday 01 Jan 2026 10.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW