Sunday, March 15, 2026 Last Updated 5 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 10.05 AM

കുടുംബശ്രീ സംസ്‌ഥാന ബാലപാര്‍ലമെന്റില്‍ തിളങ്ങി ആലപ്പുഴ

ആലപ്പുഴ: ബാലസഭാഗംങ്ങള്‍ക്കായി കുടുംബശ്രീ സംഘടിപ്പിച്ച സംസ്‌ഥാനതല ബാല പാര്‍ലമെന്റില്‍ ആലപ്പുഴ ജില്ലയ്‌ക്ക് അഭിമാന നേട്ടം. ഈ സാമ്പത്തിക വര്‍ഷത്തെയും മുന്‍വര്‍ഷത്തെയും ഉള്‍പ്പെടെ രണ്ട്‌ ബാലപാര്‍ലമെന്റുകളിലായി നാല്‌ കുട്ടികളാണ്‌ സംസ്‌ഥാന ബാലപാര്‍ലമെന്റിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.
മാവേലിക്കര തെക്കേക്കര പഞ്ചായത്തിലെ ഹെലന്‍ അന്ന സജി സംസ്‌ഥാന ബാലപാര്‍ലമെന്റിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
തഴക്കര പഞ്ചായത്തിലെ പ്രണവ്‌ ജെ നായര്‍ പ്രതിപക്ഷ നേതാവായും കണ്ടല്ലൂര്‍ പഞ്ചായത്തിലെ ജഗന്നാഥ്‌ കൃഷ്‌ണ വാച്ച്‌ ആന്റ്‌ വാര്‍ഡായും തെരഞ്ഞെടുക്കപ്പെട്ടു. 2024 ലെ ബാല പാര്‍ലമെന്റിലേക്ക്‌ മുട്ടാര്‍ പഞ്ചായത്തിലെ അര്‍ജുന്‍ അശോക്‌ കൃഷി മന്ത്രിയായും പറക്കാട്‌ പഞ്ചായത്തിലെ കൗശിക്‌ വാച്ച്‌ ആന്‍ഡ്‌ വാര്‍ഡായും തിരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞവര്‍ഷം ബാലപാര്‍ലമെന്റ്‌ സംഘടിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. ബാലസഭാംഗങ്ങളായ കുട്ടികള്‍ക്ക്‌ ജനാധിപത്യ സംവിധാനത്തിന്റെ പ്രാധാന്യവും വ്യാപ്‌തിയും മനസിലാക്കുന്നതിനുള്ള അവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ്‌ ബാല പാര്‍ലമെന്റുകള്‍ സംഘടിപ്പിക്കുന്നത്‌. കുട്ടികളില്‍ ജനാധിപത്യ അവബോധം വളര്‍ത്തുക, പാര്‍ലമെന്റ്‌ നടപടിക്രമങ്ങള്‍, നിയമ നിര്‍മ്മാണം, ഭരണ സംവിധാനങ്ങള്‍, ഭരണഘടനാ മൂല്യം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ അവബോധം സൃഷ്‌ടിക്കുക എന്നിവയാണ്‌ ലക്ഷ്യം.
രണ്ടു ബാലപാര്‍ലമെന്റുകളിലേക്കും കുട്ടികളില്‍ നിന്നും രാഷ്‌ട്രപതി, പ്രധാനമന്ത്രി, സ്‌പീക്കര്‍, ആറ്‌ മന്ത്രിമാര്‍, പ്രതിപക്ഷനേതാവ്‌, ചീഫ്‌ മാര്‍ഷല്‍, എ.ഡി.സി എന്നിവരെയും തെരഞ്ഞെടുത്തു. 14 ജില്ലകളില്‍ നിന്നുമുള്ള ബാലസഭാ പ്രതിനിധികളായ മത്സരാര്‍ഥികളില്‍നിന്നാണ്‌ ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്‌.
സംസ്‌ഥാനതല റിസോഴ്‌സ് പഴ്‌സണ്‍മാര്‍, വിവിധ മേഖലകളിലെ അക്കാദമിക്‌ വിദഗ്‌ധര്‍ എന്നിവര്‍ പരിശീലനത്തിന്‌ നേതൃത്വം നല്‍കി. ജില്ലാ ബാല പാര്‍ലമെന്റുകളില്‍ നിന്ന്‌ തിരഞ്ഞെടുത്ത 330 കുട്ടികള്‍ ഇരു പാര്‍ലമെന്റുകളിലായി പങ്കെടുത്തു.
കുട്ടികള്‍ക്ക്‌ നിയമസഭ സന്ദര്‍ശിക്കാനും നടപടിക്രമങ്ങള്‍ മനസിലാക്കാനും അവസരവുമൊരുക്കിയിരുന്നു.

Ads by Google
Advertisement
Thursday 01 Jan 2026 10.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW