Sunday, March 15, 2026 Last Updated 11 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 04.42 AM

മദ്രസ വിദ്യാഭ്യാസ രംഗം സജീവമാക്കുക: അധ്യാപക സംഗമം

uploads/news/2026/01/818473/4.jpg

താനൂര്‍: ദൈവനിഷേധവും മതനിരാസ ചിന്താഗതികളും വര്‍ധിച്ചു വരുന്ന പുതിയ കാലഘട്ടത്തില്‍ മത ബോധം വളര്‍ത്തിയെടുക്കുന്നതിനായി മദ്രസാ പഠന രംഗം സജീവമാക്കണമെന്ന്‌ താനാളൂര്‍ മണ്ഡലം കെ.എന്‍.എം. മദ്രസാ അധ്യാപക ഡിപ്ലോമ കോഴ്‌സ് (ഡി.എം.ടി.ഇ) സംഗമം അഭിപ്രായപ്പെട്ടു. മദ്രസാ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക്‌ തടയാന്‍ സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ടു. ഇട്ടിലാക്കല്‍ മിര്‍ഖാത്തുല്‍ ഹുദാ മദ്രസയില്‍ നടന്ന അധ്യാപക സംഗമം താനാളൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.പി. ഒ. അസ്‌കര്‍ ഉദ്‌ഘാടനം ചെയ്‌തു. പൊന്മുണ്ടം പഞ്ചായത്ത്‌ അംഗം മുസ്‌തഫ എന്ന മുത്തു, താനാളൂര്‍ പഞ്ചായത്ത്‌ അംഗം റഹിയാനത്ത്‌, ഉബൈദുല്ല താനാളൂര്‍, എന്‍.കെ. സിദ്ധീഖ്‌ അന്‍സാരി, അഷ്‌റഫ്‌ ചെട്ടിപ്പടി, ഷമീം സ്വലാഹി, ആബിദ്‌ സലഫി, കെ.പി. മുഹമ്മദ്‌ കുട്ടി മദനി, ടി.പി. അബ്‌ദുറസാഖ്‌, ഡോ. പി.പി. സാജിത, കെ.സി. അബ്‌ദുറഹിമാന്‍, ഹംസ ഹാജി, പി.എസ്‌. മുഹമ്മദ്‌, മൂസ അര്‍ഷദ്‌, ഷംസി, ജുമാന, തൗഹീദ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 01 Jan 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW