Thursday, March 12, 2026 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 04.42 AM

ലഹരിക്കെതിരേ ചുവടുവെച്ച്‌ തേഞ്ഞിപ്പലം എളമ്പുലാശ്ശേരി സ്‌കൂളിലെ വിദ്യാര്‍ഥികള്‍

uploads/news/2026/01/818471/2.jpg

ലഹരിക്കെതിരെ ചുവടു വെച്ച്‌ തേഞ്ഞിപ്പലം എളമ്പുലാശ്ശേരി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മാതൃകയായി. തേഞ്ഞിപ്പലത്തെ അങ്ങാടികളില്‍ വിസ്‌മയമായി യാസ്ലിയും ആരാധ്യയും. ലഹരിയെന്ന വിപത്തിനെതിരെ സംസ്‌ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്‌, കൈറ്റ്‌ മുഖേന സംഘടിപ്പിക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസണ്‍ നാലിന്റെ പ്രചരണാര്‍ത്ഥം നടത്തിയ ലഹരി വിരുദ്ധ ബോധവല്‍ക്കരണ നാടോടി നൃത്തം നാട്ടുകാര്‍ക്ക്‌ പുതിയൊരു അനുഭവമായി. സ്‌കൂളിലെ നാലാം ക്ലാസ്‌ വിദ്യാര്‍ത്ഥിനികളായ പി. യാസ്ലി, എം. ആരാധ്യ എന്നിവരാണ്‌ തങ്ങളുടെ ചടുലമായ നൃത്തച്ചുവടുകളിലൂടെ ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പങ്കുചേര്‍ന്നത്‌.
തേഞ്ഞിപ്പലം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരിപാടി കാണാന്‍ നൂറുകണക്കിന്‌ ആളുകളാണ്‌ തടിച്ചുകൂടിയത്‌. ചേളാരി, ആലുങ്ങള്‍, ചെനയ്‌ക്കലങ്ങാടി, പാടാട്ടാല്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ നൃത്തം അവതരിപ്പിച്ചു. ലഹരിയുടെ കരാളഹസ്‌തങ്ങളില്‍ നിന്ന്‌ വരും തലമുറയെ രക്ഷിക്കണമെന്ന സന്ദേശം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള നാടോടി നൃത്തം കാണികളെ ഏറെ ചിന്തിപ്പിക്കുന്നതായിരുന്നു. നന്മയുടെ പച്ചപ്പണിഞ്ഞ വിദ്യാലയങ്ങള്‍ക്കായി കൈറ്റ്‌ നടപ്പിലാക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ പ്രചരണം കൂടിയായിരുന്നു ഈ പരിപാടി. 2026നെ ലഹരിമുക്‌തമായ പുത്തന്‍ പ്രതീക്ഷകളുള്ള ഒരു വര്‍ഷമായി വരവേല്‍ക്കുകയെന്ന വലിയ ലക്ഷ്യമാണ്‌ ഈ കൊച്ചു കലാകാരികളിലൂടെ സ്‌കൂള്‍ അധികൃതര്‍ മുന്നോട്ട്‌ വെച്ചത്‌. പൊതുവിദ്യാഭ്യാസത്തിന്റെ ഉന്നമനവും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളും ഒരുപോലെ ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ്‌ അധ്യാപകരും രക്ഷിതാക്കളും. അങ്ങാടികളിലെത്തി യ നാട്ടുകാര്‍ കുട്ടികളുടെ പ്രകടനത്തെ വലിയ കയ്ടിയകളോടെയാണ്‌ സ്വീകരിച്ചത്‌. പരിപാടിക്ക്‌ വിദ്യാര്‍ത്ഥിനികളായ പി.കെ. തരുണ്‍, പി. ഹിബ, പി. മുഹമ്മദ്‌ ഹാസിം, അധ്യാപകരായ പി. മുഹമ്മദ്‌ ഹസ്സന്‍, എം. അഖില്‍, കെ. അമ്പിളി, കെ. ജയപ്രിയ നേതൃത്വം നല്‍കി.
വേലായുധന്‍ പി മൂന്നിയൂര്‍
തേഞ്ഞിപ്പലം

Ads by Google
Advertisement
Thursday 01 Jan 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW