-->
മലപ്പുറം: മലപ്പുറം പ്രസ്‌ക്ലബ് പുതുവത്സരാഘോഷവും ഡയറി, കലണ്ടര്‍ പ്രകാശനവും നടത്തി. ആഘോഷം പി. ഉബൈദുല്ല എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. ഡയറി പ്രകാശനം ജില്ലാ കലക്‌ടര്‍ വി.ആര്‍. വിനോദ് നിര്‍വഹിച്ചു. കലണ്ടര്‍ മലപ്പുറം നഗരസഭാധ്യക്ഷ റിനിഷ റഫീഖ് പ്രകാശനം ചെയ്‌തു. പ്രസ് ക്ലബ് പ്രസിഡന്റ് എസ്. മഹേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി വി.പി. നിസാര്‍ സ്വാഗതവും ട്രഷറര്‍ പി.എ. അബ്‌ദുല്‍ ഹയ്്‌യ നന്ദിയും പറഞ്ഞു. റാക്കോ ഗ്രൂപ്പ് ചെയര്‍മാന്‍ പട്ടര്‍ക്കടവന്‍ അബ്‌ദുറഹിമാന്‍ മുഖ്യാതിഥിയായി. ഡയറി പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് ഗീതു തമ്പിയും കലണ്ടര്‍ നസീബ് കാരാട്ടിലും ഏറ്റുവാങ്ങി. സംസ്‌ഥാന സമിതിയംഗം സി. പ്രജോഷ്‌കുമാര്‍, മാതൃഭൂമി ബ്യൂറോ ചീഫ് സി.പി. ബിജു പ്രസംഗിച്ചു. റിയാലിറ്റി ഷോ താരം നഷ്‌വ അബ്‌ദുല്‍ അസീസ്, ഇഷാന്‍ മലപ്പുറം എന്നിവര്‍ അവതരിപ്പിച്ച സംഗീത പരിപാടിയും അരങ്ങേറി.